രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ താറുമാറാക്കിയ നോട്ട് നിരോധനത്തിന് 4 വയസ്സ്

2016 നവംബര്‍ എട്ടിന് രാത്രി എട്ട് മണിക്കാണ് അപ്രതീക്ഷിതമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ആ പ്രഖ്യാപനം നടത്തിയത്. 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇപ്പോ‍ഴും രാജ്യത്തെ ജനങ്ങ‍ളുടെ കാതുകളിലുണ്ട്.

രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ താറുമാറാക്കിയ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് നാല് വര്‍ഷം.

കള്ളപ്പണം, വ്യാജ നോട്ട്, തീവ്രവാദ പ്രവർത്തനത്തിനായി വിദേശത്ത് നിന്നും പണം എത്തുന്നു എന്നീ മൂന്ന് കാര്യങ്ങളാണ് നോട്ട് നിരോധിക്കാനുള്ള കാരണമായി മോദി പറഞ്ഞത്. എന്നാൽ നോട്ട് നിരോധനം കൊണ്ട് ഇവയൊന്നും തടയാനായില്ലെന്ന് മാത്രമല്ല രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയുടെ നട്ടെല്ലൊടിക്കുകയും ചെയ്തു.

നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറാന്‍ സാധിക്കാത്ത്തിനിടിയില്‍ കൊറോണയും നല്‍കിയത് ഇരട്ടി പ്രഹരമാണ്.

രാജ്യത്തിന്റെ വളര്‍ച്ച് നിരക്ക് 24 ശതമാനം നെഗറ്റീവിലേക്കെത്തുമ്പോള്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോഴുള്ള ലക്ഷ്യങ്ങള്‍ ബിജെപി നേതാക്കള്‍ പോലും മറന്ന മട്ടാണ്.

ഏറെ കൊട്ടിഘഷിച്ച 2000ത്തിന്റെ നോട്ടുകളും അപ്രത്യക്ഷമാകുന്നതോടെ നോട്ട് നിരോധനമെന്ന പരാജയത്തിന്‍റെ ചിത്രം കൂടുതല്‍ വ്യക്തമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News