കണ്ണൂരിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചയിൽ കൂട്ടത്തല്ല്

കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ കൂട്ടത്തല്ല്. കോര്‍പറേഷന്‍ ഒന്നാം ഡിവിഷന്‍ യോഗത്തിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.പി കെ രാഗേഷ് വിഭാഗം അനുകൂലികളെ യോഗത്തില്‍ നിന്നും അടിച്ചോടിച്ചു.

കെ പി സി സി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്,ഡി സി സി ജനറല്‍ സെക്രെട്ടറി സുരേഷ് ബാബു എലയാവൂര്‍ എന്നിവര്‍ നിരീക്ഷകരാ യി പങ്കെടുത്ത യോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മണ്ഡലം കമ്മറ്റി നിശ്ചയിച്ച സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന് പി കെ രാഗേഷ് വിഭാഗം നിലപാടെടുത്തു. ഒന്നാം ഡിവിഷനില്‍ പി കെ രാഗേഷിനെ സ്ഥാനാര്‍ത്ഥിയാകാണാമെന്ന് ഇവര്‍ അവശ്യപ്പെട്ടു. ഈ തര്‍ക്കമാണ് കൂട്ടാത്തല്ലായി മാറിയത്.

പി കെ രാഗേഷ് അനുകൂലികള്‍ മറു വിഭാഗം യോഗത്തില്‍ നിന്നും അടിച്ചോടിച്ചു. പി കെ രാഗേഷ് വിഭാഗത്തില്‍പ്പെട്ട നാല് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. തുടര്‍ന്ന് ഇരു വിഭാഗവും പരാതിയുമായി ഡി സി സി ഓഫീസിലെത്തി. എന്നാല്‍ സമവായം ഉണ്ടായില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച പി കെ രാഗേഷ് കോര്‍പറേഷന്‍ കാലാവധി അവസാനിക്കുന്നതിന് ഒരു വര്‍ഷം ബാക്കിയുള്ളപ്പോഴായിരുന്നു കോൺഗ്രസ്സിലേക്ക് മടങ്ങി എത്തിയത്.

അവസരവാദിയായ പി കെ രാഗേഷിന് അംഗീകരിക്കാന്‍ കഴിയില്ല എന്ന നിലപാടാണ് കോണ്ഗ്രസിലെ ഒരു വിഭാഗത്തിന് ഉള്ളത്. ഇതുവരെ സീറ്റ് വിഭജനമോ സ്ഥാനാര്‍ഥി നിര്ണയമോ പൂര്‍ത്തീകരിക്കാനാകാതെ കടുത്ത പ്രതിസന്ധിയിലാണ് കണ്ണൂര്‍ ജില്ലയില്‍ കോണ്ഗ്രസും യു ഡി എഫും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News