പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മാനേജിംഗ് ഡയറക്ടര്‍ എം ഡി പൂക്കോയ തങ്ങള്‍ക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പൂക്കോയ തങ്ങളുടെ മകന്‍ ഹിഷാം, ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് എന്നിവര്‍ക്ക് എതിരെയും ലുക്ക് ഔട്ട് നോട്ടീസുണ്ട്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൂക്കോയ തങ്ങളോട് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, എം.സി.കമറുദീന്‍ എം.എല്‍.എയെ റിമാന്‍ഡ് ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റും. അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെട്ടില്ല. ജാമ്യഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. കാസര്‍കോട് എസ്.പി. ഓഫിസില്‍ വച്ചാണ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കമറുദീനെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണസംഘത്തലവന്‍ പറഞ്ഞു. ഏഴുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News