കോണ്‍ഗ്രസിന്റെ വികസന വിരുദ്ധതയില്‍ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

പത്തനംതിട്ട: കോണ്‍ഗ്രസ് വികസന വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പത്തനംതിട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ. ആണ് രാജിവച്ചത്

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടക്കുമ്പോള്‍ തന്നെ പത്തനംതിട്ട ജില്ല കോണ്‍ഗ്രസില്‍ പടലപിണക്കങ്ങള്‍ മറനീക്കി പുറത്തു വന്നു തുടങ്ങി. കോണ്‍ഗ്രസ് ഭരണ കൈയ്യാളുന്ന കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന കോന്നിയുര്‍ പി കെ. ആണ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് ഏറ്റവും ഒടുവിലായി ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്.

കോണ്‍ഗ്രസിന്റെ വികസന വിരുദ്ധതയില്‍ പ്രതിഷേധിച്ചാണ് തിരുമാനമെന്ന് രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ പി സി സി അധ്യക്ഷന് അദ്ദേഹം രാജിക്കത്ത് കൈമാറി. ഡിസിസി ജന.സെക്രട്ടറി, ദളിത് കോണ്‍.സംസ്ഥാന വൈ. പ്രസി. ചുമതലകള്‍ ഇദ്ദേഹം വഹിച്ചിരുന്നു

കോന്നി ബ്ലോക്ക് പഞ്ചായത്ത് നടത്തുന വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ സമീപകാലത്ത് ശ്രമം നടത്തിയത് വിവാദം സൃഷ്ടിച്ചിരുന്നു. സര്‍വീസ് സംഘടന തലത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു കൂട്ടിയ മുല്ലപ്പള്ളിയുടെ നടപടിയ്ക്ക് പിന്നാലെ ആണ് ഈ നിക്കങ്ങള്‍ ഉണ്ടായതെന്നും പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗം സമ്മതിക്കുന്നുണ്ട്.

അതേ സമയം ജില്ലാ കോണ്‍. നേതൃത്വം പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. വരും ദിവസങ്ങളില്‍ ജില്ലയിലേക്കെത്തുന സംസ്ഥാന നേതാക്കളുടെ മുന്നിലേക്ക് വിഷയം ചര്‍ച്ചക്കെത്തുന്നതോടെ രാജി കാര്യം ചൂടേറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News