യുഎസ് വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത താനായിരിക്കും, എന്നാൽ അവസാനത്തേതല്ല

അമേരിക്കയിൽ സുപ്രധാന സ്ഥാനത്തേക്ക് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി നിർദേശിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജ:കമല ഹാരിസ്.അമേരിക്കയില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന നാലാമത്തെ വനിതയാണിവര്‍. തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡണ്ടായി അവര്‍ മാറി.

കമലയുടെ വ്യക്തിത്വവും കുടുംബ പശ്ചാത്തലവും പലരിലും പ്രചോദനമുളവാക്കുന്നതാണ്.അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിത എന്ന ചരിത്ര നേട്ടമാണ് കമല സ്വന്തമാക്കിയാണ്. അമേരിക്കയിൽ സുപ്രധാന സ്ഥാനത്തേക്ക് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി നിർദേശിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയെന്ന പ്രത്യേകതയുമുണ്ട് 55 വയസുകാരിയായ കമലയ്ക്ക്.

അമ്മ വഴിയാണ് കമലയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം. 1964 ഒക്ടോബര്‍ 20ന് കാലിഫോര്‍ണിയയിലെ ഓക്ക്ലന്‍ഡിലാണ് കമല ജനിച്ചത്. ചെന്നൈക്കാരിയും സ്തനാര്‍ബുദ സ്പെഷലിസ്റ്റുമായ ഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരന്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ധന്‍ ഡൊണാള്‍ഡ് ഹാരിസിന്റെയും മകളായാണ് ജനനം.

”ചുമ്മാതി​രുന്ന് ഓരോ കാര്യങ്ങളെപ്പറ്റി​ കുറ്റം പറയരുത്. ആ സമയത്ത് എന്തെങ്കി​ലും ചെയ്യാൻ ശ്രമി​ക്കുക” – അമ്മ ശ്യാമള ഗോപാലൻ തനിക്ക് നൽകിയ ഏറ്റവും വിലപ്പെട്ട ഉപദേശം ഇതായിരുന്നു എന്ന് കമല എഴുതിയിട്ടുണ്ട്. അമ്മയുടെ ഈ വാക്കുകൾ ഒരു മന്ത്രം പോലെ എന്നും ഉള്ളിൽ ഉരുവിടുമായിരുന്നു.

ഓക്‌ലാന്‍ഡിലായിരുന്നു കമല ഹാരിസിന്റെ കുട്ടിക്കാലം. കമലയ്ക്ക് ഏഴ് വയസുള്ളപ്പോള്‍ ശ്യാമള ഗോപാലനും ഡൊണാള്‍ഡ് ഹാരിസും വിവാഹ മോചിതരാവുകയായിരുന്നു. ഇതിന് ശേഷം ശ്യമാള ഗോപാലാനാണ് കമലയെ വളര്‍ത്തിയത്. രണ്ട് കറുത്ത വംശജരായ മക്കളെയാണ് വളര്‍ത്തുന്നത് എന്ന ബോധ്യവും ഞങ്ങള്‍ ശക്തരും ആത്മവിശ്വാസവുമുള്ള സ്ത്രീകളായി വളരണമെന്നുമുളള നിര്‍ബന്ധവും തന്റെ അമ്മയ്ക്ക് ഉണ്ടായിരുന്നവെന്നും ഇത് തന്നെ കൂടുതല്‍ കരുത്തയാകാന്‍ സഹായിച്ചിരുന്നുവെന്നും കമല പറഞ്ഞിരുന്നു.

വാഷിങ്ടണിലെ ഹോവാര്‍ഡ് സര്‍വകലാശാലയിലും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഹേസ്റ്റിങ്സ് ലോ കോളേജിലുമായി പഠനം പൂര്‍ത്തിയാക്കിയ കമല, കാലിഫോര്‍ണിയയിലെ അലമേഡ കൗണ്ടിയില്‍ ഡെപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോര്‍ണിയായാണ് കരിയറിന് തുടക്കമിട്ടത്. പിന്നീട് സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസിലെ കരിയര്‍ ക്രിമിനല്‍ യൂണിറ്റില്‍ മാനേജ്മെന്റ് അറ്റോര്‍ണിയായി ചുമതലയേറ്റു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വനിതാമുഖങ്ങളില്‍ ശ്രദ്ധേയയായിരുന്നു കമല. അഭിഭാഷക എന്നനിലയില്‍ തിളങ്ങിയ കമലാ ഹാരിസ് വധശിക്ഷ, സ്വവര്‍ഗവിവാഹം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകളുടെ പേരില്‍ ശ്രദ്ധേയയായി. യു.എസില്‍ കറുത്ത വര്‍ഗക്കാര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളില്‍ പോലീസിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു.

അലമെയ്ഡ കൌണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസില്‍ അഭിഭാഷകയായിട്ടാണ് കമലയുടെ തുടക്കം. 2003 ല്‍ സാന്‍ഫ്രാന്‍സിസ്കോ പ്രോസിക്യൂട്ടര്‍ പദവി, 2011 മുതൽ 2017 വരെ കാലിഫോർണിയയുടെ ആറ്റോണി ജനറൽ. ആദ്യമായിട്ടാണ് വെള്ളക്കാരല്ലാത്തയാള്‍ ആ പദവിയിലെത്തുന്നത്. ആ പദവിയിലെത്തുന്ന ആദ്യ വനിതയും കമലയായിരുന്നു.

കാലിഫോണിയയിൽ നിന്നുള്ള ഡെമോക്രറ്റിക് സ്ഥാനാർഥി കമല ഹാരിസിന്റെ വിജയം അമേരിക്കയിലെ വർണ വിവേചനത്തിനെതിരെയുള്ള പോരാട്ടത്തിന് കൂടി തുടക്കം ആണ് “പുതിയ പ്രഭാതമെന്നായിരുന്നു” കമല ഹാരിസ് ഡമോക്രാറ്റിക് പാർട്ടിയുടെ വിജയത്തെ വിശേഷിപ്പിച്ചത്. തുല്യതയ്ക്കായുള്ള കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയമാണ് ഇതെന്നും കമല ഹാരിസ് പറഞ്ഞു. 2010 കലിഫോർണിയ അറ്റോർണി ജനറലായപ്പോൾ ആ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യൻ വംശജയുമായി കമല .

2017ലാണ് കമല സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. സെനറ്റില്‍ സാമൂഹിക നീതിയുടെ വക്താവായി നിലകൊണ്ട വ്യക്തിയാണ് കമല. പൊലീസ് സേനയെ നവീകരിക്കുന്നതിനും കമലയുടെ തീവ്ര സ്വാധീനം ഉണ്ടായിരുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ കത്തിപ്പടരുന്ന വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുള്ള കമല സെനറ്റില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കെതിരെ നിരന്തരം പോരാടി. ദി സെലക്ട് കമ്മിറ്റി ഓണ്‍ ഇന്റലിജന്‍സ്, കമ്മറ്റി ഒണ്‍ ദി ജുഡീഷ്യറി, ബഡ്ജറ്റ് കമ്മറ്റി അടക്കമുള്ളവയില്‍ കമല സാന്നിധ്യമറിയിച്ചിട്ടുണ്ട്. ദ ട്രൂത്‍സ് വി ഹോള്‍ഡ് എന്ന പേരില്‍ 2018ല്‍ തന്‍റെ ആത്മകഥ പുറത്തിറക്കിയിട്ടുണ്ട് കമല. ഡഗ്‌ളസ് എം കോഫാണ് കമലയുടെ ഭര്‍ത്താവ്.

“ഈ തിരഞ്ഞെടുപ്പ് ജോ ബൈഡനും എനിക്കും അപ്പുറമാണ്. ഇത് അമേരിക്കയുടെ ആത്മാവിനെക്കുറിച്ചും അതിനായുള്ള ഞങ്ങളുടെ പോരാട്ട സന്നദ്ധതയെക്കുറിച്ചുമാണ്. ഞങ്ങൾക്ക് വളരെയധികം ജോലിയുണ്ട്. നമുക്ക് തുടങ്ങാം.” കമല ഹാരിസ് ട്വീറ്റ് ചെയ്‌ത് ഇങ്ങനെ.ജനങ്ങളെ അഭിസംബോധന ചെയ്ത് കമല ഹാരിസ് പറഞ്ഞത് ഇങ്ങനെയാണ് “യുഎസ് വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത താനായിരിക്കും എന്നാൽ അവസാനത്തേതല്ല , ഈ നേട്ടം കാണുന്ന യുഎസിലെ ഓരോ കൊച്ചു പെൺകുട്ടിയും യുഎസ് സാധ്യതയുള്ള രാജ്യമാണെന്ന് മനസ്സിലാക്കണം”.

ഒരു പ്രോസിക്യൂട്ടർ എന്ന നിലയിലാണ് കമല ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. പ്രൊസിക്യൂട്ടറായ കമല ഹാരിസ് 2004 മുതൽ 2011 വരെ സാൻ ഫ്രാൻസിസ്കോ ഡിസ്ഡ്രിക്ട് അറ്റോർണിയായും 2011 മുതൽ 2017 വരെ കാലിഫോർണിയ അറ്റോർണി ജനറലായും പ്രവർത്തിച്ചിരുന്നു. ‘പുരോഗമനവാദിയായ പ്രോസിക്യൂട്ടർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കമല ഹാരിസ്, ജോർജ് ഫ്ലോയിഡ് കൊലപാതകത്തിന്റെ പ്രതിഷേധങ്ങളുടെ അലകൾ ഇപ്പോഴും സജീവമായ അമേരിക്കയിൽ വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കമലാ ഹാരിസിന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോൾ . “ഞാൻ കമല ഹാരിസിനെ തിരഞ്ഞെടുത്തു. കമല നിർഭയയായ പോരാളിയും രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവർത്തകരിൽ ഒരാളുമാണ്” എന്നായിരുന്നു ബൈഡന്‍റെ ട്വിറ്റര്‍ കുറിപ്പ്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ 290 ഇലക്‌ടറൽ വോട്ടുനേടിയാണ് ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബെെഡൻ 46-ാമത്തെ പ്രസിഡന്റ് ആകാൻ പോകുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് ട്രംപ്.

“തിരഞ്ഞെടുപ്പിൽ 100 ദശലക്ഷത്തിലധികം അമേരിക്കക്കാർ വിശ്വാസത്തോടെ ഞങ്ങൾക്ക് വോട്ടുചെയ്തു. അവരുടെ ബാലറ്റുകൾ എണ്ണപ്പെടുമെന്ന് അവർ വിശ്വസിച്ചു. എന്നാൽ ഇപ്പോൾ ട്രംപ് ഈ ബാലറ്റുകൾ അസാധുവാക്കാൻ ശ്രമിക്കുകയാണ്, ഞങ്ങൾക്ക് തിരിച്ചടിക്കേണ്ടതുണ്ട്.” ട്രംപിന്റെ ആരോപണങ്ങൾക്കെതിരെ കമല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel