‘പാര്‍ശ്വവല്‍ക്കരണമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കലാണ് പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം’: മന്ത്രി സി.രവീന്ദ്രനാഥ്

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തിന് കൂടുതല്‍ പ്രകാശം നല്‍കിക്കൊണ്ട് ആദിവാസി-ഗോത്ര മേഖലയിലും തീരദേശ മേഖലയിലേയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം കുട്ടികളെ കൂടുതല്‍ കര്‍മ്മോത്സുകരാക്കുന്നതിനുള്ള സവിശേഷ പദ്ധതി നാട്ടരങ്ങ് സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഓണ്‍ലൈനായി നിര്‍വഹിച്ചു .

വൈദ്യുതി വകുപ്പു മന്ത്രി എം.എം.മാണി അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലയിലെ കട്ടപ്പന, കോവില്‍മല ഐ.ടിഡി.പി. സാമൂഹ്യ പഠനകേന്ദ്രത്തിലാണ് കോവിഡ് മാനദണ്ഡമനുസരിച്ച് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം രാജ്യത്തിന് മാതൃകയായി മുന്നേറുകയാണ്. എല്ലാവിഭാഗം ജനങ്ങളുടെയും സാമൂഹ്യപരമായ ഉന്നമനം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത്.

പാര്‍ശ്വവല്‍കൃത സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമാക്കി ആവശ്യമായ പഠന, വൈജ്ഞാനിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള സവിശേഷമായ പദ്ധതിയാണ് സമഗ്രശിക്ഷാ കേരളം നടപ്പിലാക്കുന്ന നാട്ടരങ്ങ് കലാ-കായിക മേഖലകളിലും ഇവര്‍ക്കാവശ്യമായ പിന്തുണ ഉറപ്പു നല്‍കുന്നതിന് നാട്ടരങ്ങിലൂടെ സാധിക്കുന്നു.

പദ്ധതിയുടെ വിശദീകരണം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍ നിര്‍വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി., റോഷി അഗസ്റ്റിന്‍ എം.എല്‍.എ, രാമന്‍ രാജമന്നാന്‍ (കോവില്‍മല രാജാവ്) എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News