
ആഡംബര വീട് നിര്‍മാണത്തിന്‍റെ പേരിലുള്‍പ്പെടെ നിയമനടപടിക്ക് ഭാഗമാവാന്‍ നില്‍ക്കുന്ന മുസ്ലീം ലീഗ് എംഎല്‍എ കെഎംഷാജി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും വലിയ കൃത്രിമം കാണിച്ചുവെന്നാണ് പുറത്തുവരുന്ന തെളിവുകള്‍ വ്യക്തമാക്കുന്നത്.
വൈത്തിരി താലുക്കിൽ 88 സെന്റ് സ്ഥലം ഉള്ളതായാണ് സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്നത് എന്നാല്‍ യഥാർത്ഥത്തിൽ കൈയിലുള്ളത് 3 ഏക്കർ 70 സെന്റ് ഭൂമിയെന്ന് രേഖകളില്‍ നിന്ന് വ്യക്തമാകുന്നു.
ഈ സ്ഥലത്തിന്‍റെ ആധാരത്തിന്‍റെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു. ഷാജിക്ക് ഈ സ്ഥലത്തിന്‍റെ പകുതി അവകാശമാണെന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നത് എന്നാല്‍ ഷാജിയുടെ വാദം കണക്കിലെടുത്താല്‍ പോലും അത് ഒരു ഏക്കര്‍ 85 സെന്‍റ് വരും എന്നാല്‍ ഇത് മറച്ചുവച്ചാണ് 44 സെന്‍റ് മാത്രമാണ് വൈത്തിരി താലൂക്കില്‍ തനിക്കുള്ളതെന്ന സത്യവാങ്മൂലം.
അനധികൃത വീട് നിര്‍മാണവും പ്ലസ് ടു കോഴയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കെഎം ഷാജി എംഎല്‍എയെ നാളെ ഇഡി ചോദ്യം ചെയ്യാനിരിക്കെയാണ് പുതിയ തട്ടിപ്പിന്‍റെ തെളിവുകള്‍ കൂടി കൈരളി ന്യൂസ് പുറത്തുകൊണ്ടുവരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here