കെഎം ഷാജിയുടെ ഭാര്യ ആശാ ഷാജിയെ എന്‍ഫോ‍ഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നു

ആഡംബര വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് കെഎം ഷാജിയുടെ സാമ്പത്തിക സ്രോതസ് കണ്ടെത്തുന്നതിനായി എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കെഎം ഷാജിയുടെ ഭാര്യ ആശാ ഷാജിയെ ചോദ്യം ചെയ്യുന്നു.

ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച വീടും ഇതിന്‍റെ സാമ്പത്തിക സ്രോതസും സംബന്ധിച്ച് വിവരങ്ങള്‍ കണ്ടെത്തുന്നതിനായി കെഎം ഷാജിയെ നാളെ ഇഡി ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് ആശാ ഷാജിയെയും ഇഡി ചോദ്യം ചെയ്യലിന് വിധേയയാക്കുന്നത്.

ആശാ ഷാജിയുടെ അക്കൗണ്ടിലേക്കും കണക്കില്‍പ്പെടാത്ത തുക വന്നിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി ആശയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കോ‍ഴിക്കോട് ഇഡിയുടെ ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News