#KairaliNewsBigImpact കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം; സാമ്പത്തിക തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് കൈരളി ന്യൂസ്

കൈരളി ന്യൂസ് ബിഗ് ഇംപാക്ട് മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിക്കെതിരെ വിവിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. കോ‍ഴിക്കോടി വിജിലന്‍സ് കോടതിയാണ് കെഎം ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കോഴിക്കോട് വിജിലൻസ് എസ്.പിയോട് പ്രാഥമിക അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. വിജിലൻസ് ജ്‌ഡ്‌ജി കെ വി ജയകുമാറിന്‍രേതാണ് അന്വേഷണ ഉത്തരവ്.

കൈരളി ന്യൂസാണ് കെഎം ഷാജിയുടെ ആഡംബര വീട് നിര്‍മാണവും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വാര്‍ത്തയും തെ‍ളിവുകളും പുറത്തുകൊണ്ടുവന്നത്.

കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വീട് നിര്‍മിക്കുന്നതിനായി ഷാജിയുടെ സാമ്പത്തിക സ്രോതസിലുള്ള പൊരുത്തക്കേടും വീട് നിര്‍മാണത്തിലെ ചട്ടലംഘനവും ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ വിശദാംശങ്ങളാണ് കൈരളി ന്യൂസ് അന്വേഷണത്തിലൂടെ പുറത്തുവന്നത്.

വീട് നിര്‍മാണത്തിന്‍റെ സമയത്തും അതിന് ശേഷവും സമര്‍പ്പിക്കപ്പെട്ട തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലൊന്നും ഇത്തരത്തിലൊരു ആഡംബര വീടും അതിന്‍റെ സ്രോതസും കാണിച്ചില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. കൈരളി ന്യൂസിന്‍റെ കണ്ടെത്തലുകളെ ശരിവയ്ക്കുന്ന രേഖകള്‍ സഹിതമാണ് കൈരളി വാര്‍ത്ത നല്‍കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel