മൂത്തോന്റേയും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റേയും ഒന്നാം വാര്‍ഷികം ഇന്ന്; ചിത്രങ്ങളുമായി നിവിന്‍

രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഒന്നാം വാര്‍ഷികം ആഘോഷിച്ചത് ഒരു സെറ്റില്‍. നിവിന്‍ നായകനാകുന്ന കനകം കാമിനി കലഹം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ആഘോഷം നടന്നത്.

ഗീതു മോഹന്‍ദാസിന്റെ മൂത്തോന്റേയും രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റേയും ഒന്നാം വാര്‍ഷികമാണ് ഇന്ന്. ഇപ്പോള്‍ നിവിന്‍ നായകനാകുന്ന കനകം കാമിനി കലഹം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് മൂത്തോന്റേയും കുഞ്ഞപ്പന്റേയും വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ നിവിന്‍ പോളി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.

മൂത്തോനില്‍ നിവിന്‍ പോളിയായിരുന്നു നായകന്‍. കുഞ്ഞപ്പനില്‍ സുരാജും സൗബിനും. കുഞ്ഞപ്പനിലൂടെ സുരാജിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചപ്പോള്‍ നിവിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.

വാര്‍ധക്യകാലത്ത് അസുഖങ്ങളും ദേഷ്യവും മടുപ്പുമൊക്കെയായി ഏകാന്തജീവിതം നയിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് മിണ്ടി പറയാനും കൂട്ടുകൂടാനും എന്തിനും ഏതിനും സഹായഹസ്തം നീട്ടാനും ഒരു റോബോര്‍ട്ട് എത്തിയാല്‍ എങ്ങനെയിരിക്കും എന്ന വേറിട്ടൊരു ചിന്തയെ മനോഹരമായൊരു സിനിമയാക്കി മാറ്റിയതായിരുന്നു ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’.

ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ‘മൂത്തോനി’ല്‍, തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടായിരുന്നു നിവിനെത്തിയത്. നിവിന്‍ പോളിയെക്കൂടാതെ ശോഭിത ധുലിപല, ശശാങ്ക് അറോറ, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍ എന്നിവരും പ്രധാന വേഷത്തിലെത്തി.

View this post on Instagram

One year of Moothon ♥️ Thank you Vinod, it could never have been possible without you ♥️ and to Sukumar Thekepat for introducing Vinod to us ♥️, Thank you Alan and Ajay for always believing in me ♥️and Thank you to my big brother and our backbone, Anurag Kashyap ♥️ Thank you to my amazing crew … starting off with my Rajeev ♥️ , Kunal , Aabid , Sagar , Ajith , Kiran , Maxi , Sanjay , Ashirwad, Shipra , Sreeja , Anju , Ramzi, Adhwait , Sagarika, Niharika , Sidhant , Pritesh, Pavi Shankar , Dino, Rohit I need to be thanked for tolerating , and enduring , a wild bunch of actors on this shoot , it was a ROGUE SQUAD under the able leadership skills of Nivin and his partners in crime , Shashank, Roshan , Sobita , Sanjana , Mellisa, Ajay yadav. I love you guys ♥️ Thank you for the stunning extended cameos, Dilish, Harish and Sujith ♥️ A special shout out to my manager , Dhruv and to My dearest Shabu and Praveen. ♥️ To my girl gang, you know who you are – thank you for being my cheerleading squad ♥️ And last but not the least , to my Women in cinema collective … I found my identity and purpose through you . Thank you and Salut ! ♥️ Until our next announcement …. tik tik tik ….

A post shared by Geetu Mohandas (@geetu_mohandas) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News