മാലി ദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് കാജളും കിച്ച്‌ലുവും; ചിത്രങ്ങള്‍

നടി കാജല്‍ അഗര്‍വാളും ഗൗതം കിച്ച്‌ലുവും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷത്തിലാണ്.  മൂന്ന് വര്‍ഷത്തെ പ്രണയത്തിനും ഏഴ് വര്‍ഷത്തെ സൗഹൃദത്തിനും ഒടുവില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നാണ് ഇരുവരും വിവാഹിതരായത്.
ഇപ്പോള്‍ ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുന്നതിനായി മാലിദ്വീപിലാണ്.

”ഞാന്‍ സിനിമയില്‍ നിന്നുള്ള ഒരാള്‍ ആയതുകൊണ്ടു തന്നെ ഇത് പറഞ്ഞു പഴകിയതും ആവര്‍ത്തന വിരസതയുള്ള ഒന്നുമാണെന്ന് എനിക്കറിയാം. പക്ഷെ കാര്യങ്ങള്‍ സംഭവിച്ചത് ഇങ്ങനെയാണ്,” പത്ത് വര്‍ഷം മുന്‍പ് ചില കോമണ്‍ സുഹൃത്തുക്കള്‍ വഴിയാണ് തങ്ങള്‍ പരിചയപ്പെടുന്നതെന്ന് കാജല്‍ പറഞ്ഞു.

”ഗൗതമും ഞാനും മൂന്നു വര്‍ഷത്തോളം പ്രണയിച്ചു. തുടര്‍ന്ന് ഞങ്ങള്‍ ഏഴ് വര്‍ഷം സുഹൃത്തുക്കളായിരുന്നു. സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങള്‍ വളരുകയും പരസ്പരം ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടവരാകുകയും ചെയ്തിട്ടുണ്ട്.”

ഗൗതം ആളത്ര റൊമാന്റിക്കല്ലെന്നും സിനിമകളിലേതു പോലുള്ള പ്രണയാഭ്യര്‍ഥന ആയിരുന്നില്ലെന്നും കാജല്‍ പറയുന്നു. ”ഞങ്ങള്‍ തമ്മിലുള്ള ആ സംഭാഷണം അങ്ങേയറ്റം ഹൃദയംഗമവും വൈകാരികവുമായിരുന്നു. അദ്ദേഹത്തിന്റെ വികാരങ്ങളെക്കുറിച്ചും എന്നോടൊപ്പം എങ്ങനെയുള്ള ഒരു ഭാവിയാണ് സ്വപ്നം കാണുന്നത് എന്നതിനെ കുറിച്ചും അദ്ദേഹം പ്രകടിപ്പിച്ച രീതി വളരെ ആധികാരികമായിരുന്നു; എന്റെ ജീവിതം ചെലവഴിക്കാന്‍ അതിനെക്കാള്‍ കൂടുതല്‍ ഉറപ്പൊന്നും എനിക്ക് വേണ്ടായിരുന്നു,” കാജല്‍ പറഞ്ഞു.

View this post on Instagram

@kitchlug 😘 @conrad_maldives @twaincommunications @aasthasharma ❤️

A post shared by Kajal Aggarwal (@kajalaggarwalofficial) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News