തക്കാളി അടങ്ങിയിട്ടുള്ള ഭക്ഷണക്രമം പാന്‍ക്രിയാറ്റിക് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയായ തക്കാളി നമ്മുടെ അടുക്കള രുചിയിലെ പ്രധാനപ്പെട്ട ആളാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, തയമിന്‍ പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, പ്രോട്ടീന്‍, ജൈവ സംയുക്തങ്ങളായ ലൈക്കോപീന്‍ എന്നിങ്ങനെ പോഷക കലവറയാണ് തക്കാളിയെന്നു നമ്മൾ അറിയുന്നില്ല എന്ന് മാത്രം .

സാലഡായി തക്കാളി കഴിക്കണം എന്ന് പറയുമ്പോൾ ആരും അത്ര കാര്യമാക്കാറില്ല.പക്ഷെ തക്കാളി ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണം.കറികളിൽ നിന്നും തക്കാളിയുടെ തൊലി നീക്കം ചെയ്യുന്നവർ അറിയുക . ലൈക്കോപീന്‍ എന്നത് തക്കാളിയില്‍ വളരെയധികം കാണുന്ന ഒരു കരോറ്റെനോയിഡ് ആണ്.തക്കാളിയുടെ തൊലിയിലാണ് ഇത് അധികവും ഉള്ളത്. തക്കാളിയുടെ ചുവപ്പുനിറം കൂടുന്നതനുസരിച്ച് ലൈക്കോപീന്‍ അളവും അധികമായിരിക്കും എന്നാണ് കണക്ക്. ലൈക്കോപീന്‍ എന്നത് നമ്മുടെ രക്തക്കുഴലുകള്‍ ആന്തരിക പാളിയില്‍ അവ സംരക്ഷിക്കുകയും രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.ലൈക്കോപീന്‍, ബീറ്റാ കരോട്ടിന്‍ എന്നിവയുടെ കുറവ് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു എന്നതാണ്.

യൂണിവേഴ്‌സിറ്റി ഓഫ് മോണ്‍ട്രിയല്‍ നടത്തിയ പഠനമനുസരിച്ച്, തക്കാളി അടങ്ങിയിട്ടുള്ള ഭക്ഷണക്രമം പാന്‍ക്രിയാറ്റിക് കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ്.

ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ദിവസേന തക്കാളി കഴിക്കുന്നത് നല്ലതാണ്. തക്കാളിയില്‍ വളരെയധികം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം, വയറിളക്കം എന്നിവ പ്രതിരോധിക്കാന്‍ ഉത്തമമാണ്.

എന്നാൽ വയര്‍ സംബന്ധമായ അസുഖമുള്ളവരും രക്തസമ്മര്‍ദ നിയന്ത്രണത്തിന് മരുന്ന് കഴിക്കുന്നവരും ഡോക്ടറുടെ അനുവാദത്തോടെ മാത്രം തക്കാളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.
ഇന്ന് തക്കാളി കൊണ്ടുള്ള ഒരു വിഭവം പരിചയപ്പെടാം

ടൊമാറ്റോ ഫ്രിട്ടേഴ്‌സ്

ആവശ്യമുള്ളത്

1)തക്കാളി
2)ഉള്ളി
3)ഓയിൽ
4)ഉപ്പ്
5)കുരുമുളക് പൊടി
6)ബേസിൽ
7)പുതിന
8)ഒറിഗാനോ
9)ചീസ്
10)മൈദ
11) ബേക്കിംഗ് സോഡ

തയ്യാറാക്കുന്ന വിധം

3 തക്കാളി മുറിച്ച് അതിന്റെ കുരു മാറ്റുക.അത് ചെറുതായി അരിയുക. എത്ര ചെറുതായി അരിയാൻ പറ്റുമോ അത്രയും ചെറുതായി അരിയുക.
ഉള്ളിയും ചെറുതായി അരിയുക.ഇനി ബേസിൽ പുതിന ഒറിഗാനോ എന്നിവയുടെ ഇലകളും തക്കാളിയും ഉള്ളിയും മുറിച്ചത് പോലെ ചെറുതായി അരിയുക.ഇനി ഇത് മൂന്നും യോജിപ്പിച്ചു മാറ്റിവെക്കുക.

ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർക്കുക. അതിലേക്ക് ഇനി ചീസ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.ഇനി വേറെ ഒരു പാത്രത്തിൽ മൈദയും ബേക്കിംഗ് സോഡയും ഉപ്പും കുരുമുളകും ഇട്ട് നന്നായി യോജിപ്പിക്കുക.
ഇത് തക്കാളിയിലേക്ക് ചേർക്കുക.
നന്നായി യോജിപ്പിച്ച ശേഷം അത് 30 മിനിറ്റ് ഫ്രീസറിൽ വെക്കുക. ചുടായ ഓയിലില്ലേക്കു നേരത്തെ തയ്യാറാക്കി വെച്ച തക്കാളി കൂട്ട് ഒരുളകളാക്കി ചെറിതായി അമർത്തി ഓയിലിൽ ഇട്ട് വറത്തു കോരുക.

നമ്മുടെ സ്വാദിഷ്ടമായ ടൊമാറ്റോ ഫ്രിട്ടേഴ്‌സ് തയ്യാർ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here