നിവിന്‍ പോളിയുടെ ‘കനകം കാമിനി കലഹം’

നിവിന്‍ പോളി, വിനയ് ഫോര്‍ട്ട്, ഗ്രേയ്‌സ് ആന്റെണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ‘ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കനകം കാമിനി കലഹം’ എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു.

ജൂനിയര്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജോയ് മാത്യു, സുധീഷ്, ജാഫര്‍ ഇടുക്കി, രാജേഷ് മാധവ്, ശിവദാസ് കണ്ണൂര്‍, അന്‍സല്‍, വിന്‍സി അലോഷ്യസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിനോദ് ഇല്ലംപ്പള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here