ഡോളര്‍ കടത്ത് കേസ്: ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലെന്ന് കസ്റ്റംസ്

ഡോളര്‍ കടത്ത് കേസില്‍ യു എ ഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് വിഭാഗം മുന്‍ മേധാവി ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലെന്ന് കസ്റ്റംസ്. വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത് കസ്റ്റംസ് കോടതിയില്‍ ഹാജരാക്കി. എറണാകുളം അഡീഷണല്‍ സിജെഎം കോടതിയിലാണ് കത്ത് ഹാജരാക്കിയത്.

ഖാലിദിനെ പ്രതിചേര്‍ക്കാന്‍ അനുമതി തേടിയുള്ള കസ്റ്റംസിന്റെ അപേക്ഷ പരിഗണിക്കവെയാണ് കത്ത് ഹാജരാക്കിയത്. കേസ് പരിഗണിക്കുന്നത് കോടതി മറ്റന്നാളത്തേയ്ക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News