തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പുതിയ ചിത്രത്തിന്‍റെ ഷൂട്ടിന് മുന്നോടിയായ കൊവിഡ് പരിശോധനയിലാണ് താരത്തിന്‍റെ പരിശോധന പോസിറ്റീവായത്. ചിരഞ്ജീവി തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്.

കൊവിഡ് പോസിറ്റീവായെങ്കിലും തനിക്ക് രോഗലക്ഷണങ്ങളൊന്നും നിലവിലില്ലെന്നും വീട്ടില്‍ തന്നെ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിക്കുകയാണെന്നും താരം അറിയിച്ചു.

അഞ്ച് ദിവസത്തിനിടയിൽ താനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ ആളുകളോടും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും ചിരഞ്ജീവ് പറഞ്ഞു. രോഗം ഭേദമാകുന്നവിവരം ഉടൻ അറിയിക്കാനാകുമെന്ന പ്രതീക്ഷയും താരം ട്വീറ്റിൽ പങ്കുവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here