കര്‍ഷകനായി സെയ്ഫ് അലി ഖാന്‍

കര്‍ഷകനായി കൃഷിപ്പണി ചെയ്യുന്ന സെയ്ഫ് അലി ഖാനും മകന്‍ തൈമൂറുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. കൃഷിസ്ഥലത്ത് പണി ചെയ്യുന്ന സെയ്ഫിന്റേയും ചെളിയില്‍ കളിക്കുന്ന തൈമൂറിന്റേയും ചിത്രങ്ങള്‍ നിരവധി ഫാന്‍ പേജുകളിലാണ് വൈറലായിരിക്കുന്നത്.

കഴിഞ്ഞമാസം സെയ്ഫും കരീനയും തൈമൂറം നടത്തിയ യാത്രയുടേതായിരുന്നു ഈ ചിത്രങ്ങള്‍. താരം ഒരു കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതായി കാണാം. അതിലൂടെ ഒരു ചെറിയ നീരൊഴുക്കും ഉണ്ട്. തൈമൂര്‍ ചെളിയില്‍ കളിക്കുന്നുമുണ്ട്.

സെയ്ഫും കരീനയും 2012 ഒക്ടോബറില്‍ ആണ് വിവാഹിതരായത്. തൈമൂറിന് ഇപ്പോള്‍ മൂന്ന് വയസാണ് പ്രായം. കരീന കപൂര്‍ ഖാനും സെയ്ഫ് അലി ഖാനും തങ്ങളുടെ രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News