മമ്മൂട്ടി അഹങ്കാരിയാണെന്ന് സീമ

മലയാള സിനിമയില്‍ പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ നായികമാരില്‍ ഒരാള്‍ സീമയായിരുന്നു. നായികയായും സഹനടിയായുമൊക്കെ തിളങ്ങിയ സീമ അവളുടെ രാവുകള്‍ എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ തരംഗമായത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ മുന്‍നിര സംവിധായകര്‍ക്കും നടന്മാര്‍ക്കും ഒപ്പം സീമ സിനിമകള്‍ ചെയ്തു

സീമ എറ്റവും കൂടുതല്‍ നായികയായി അഭിനയിച്ചത് ജയന്‍, മമ്മൂട്ടി എന്നിവരുടെ സിനിമകളിലാണ്. മമ്മൂട്ടിക്കൊപ്പം 38ല്‍പരം സിനിമകളില്‍ സീമയും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പറയുകയാണ് സീമ ജെ ബി ജങ്ഷനിൽ.

സ്ഫോടനം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വലിയ അഹങ്കാരം പിടിച്ച ഒരാൾ ഇരിക്കുന്ന കണ്ടപ്പോൾ അതാരാണ് എന്ന് സീമ അന്വേഷിച്ചു.പുതിയ നടനാണ് മമ്മൂട്ടി എന്നാണ് പേര് എന്ന് വിവരം കിട്ടി.സീമ നേരെ മമ്മൂട്ടിയുടെ അടുത്ത് ചെന്ന് “ഞാൻ സീമയാണ് ‘എനിക്കിഷ്ടപ്പെട്ടു കേട്ടോ നിങ്ങളുടെ അഹങ്കാരം കീപ് ഇറ്റ് അപ്പ് എന്ന് പറഞ്ഞു”.ഇതാണ് ആദ്യമായി മമ്മൂട്ടിയെ കാണുന്ന സീമയുടെ ഓർമ.

ഐ വി ശശിയുടെ ഒരു സിനിമയിലേക്ക് മമ്മൂട്ടി എന്ന ആളെ എടുത്തിട്ടുണ്ട് ,പുതിയ ആളാണ് എന്ന് പറഞ്ഞപ്പോഴും സീമ പറഞ്ഞു “നനന്നായിരിക്കും ശശിയേട്ടാ ‘സ്ഫോടനത്തിൽ അഭിനയിച്ചപ്പോൾ ഞാൻ കണ്ടിട്ടുണ്ട്.കാഴ്ച്ചയിൽ ആണത്വമുള്ള ആളാണ് “എന്ന്.അഡ്വക്കേറ്റ് ആണെന്ന് പറഞ്ഞപ്പോൾ ഓ അതിനോ ഇത്ര അഹങ്കാരം എന്ന് ചോദിച്ചെന്നും സീമ ജെ ബി ജങ്ഷനിൽ പറയുന്നുണ്ട് .

VIDEO

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News