പുടവ ചുറ്റി സുന്ദരിയായി ശ്രീക്കുട്ടി; കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം

പുടവ ചുറ്റി സുന്ദരിയായി ശ്രീക്കുട്ടി എത്തിയതോടെ പിറന്നാള്‍ ആഘോഷത്തിന് തുടക്കമായി. കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിലെ ഒരു പറ്റം മൃഗസ്‌നേഹികളാണ് കണ്ണിനു കുളിര്‍മ നല്‍കുന്ന കാഴ്ച ഒരുക്കിയത്. പരുക്കേറ്റ നിലയില്‍ മൂന്നാഴ്ച പ്രായമുള്ളപ്പോള്‍ ലഭിച്ച കുട്ടിയാനയുടെ ഒന്നാം പിറന്നാളാണ് ആഘോഷമാക്കിയത്.

ശ്രീക്കുട്ടിയെന്ന കുട്ടിയാനയുടെ പിറന്നാളില്‍ പങ്കെടുക്കാനായി 10 ആനകളാണ് കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ എത്തിയത്. പുടവ ചുറ്റി ശര്‍ക്കരച്ചോറുകൊണ്ടുണ്ടാക്കിയ പിറന്നാള്‍ കേക്ക് കഴിക്കാനായി അതിഥികളായി പത്താനകള്‍ ചുറ്റും നിരന്നു.

തെന്മല അമ്പലനാട് വനത്തില്‍ നിന്നുമാണ് ഈ കുട്ടിയാനയെ ആന പുനരധിവാസ കേന്ദ്രത്തിലെ അധികൃതര്‍ക്കു ലഭിച്ചത്. ഇന്ന് ഇവിടുള്ളവരുടെയെല്ലാം ചെല്ലക്കുട്ടിയാണ് ശ്രീക്കുട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel