ലാലേട്ടനാണ് ആദ്യമായി ബിയർ ഒഴിച്ച് തന്നത് എന്ന് നടൻ വിനീത്: അതൊരു അരങ്ങേറ്റം പോലെയായിരുന്നു

നർത്തകനായ ദക്ഷിണേന്ത്യൻ താരമാണ് നടൻ വിനീത്.ഇന്നും മലയാളികൾക്ക് വിനീത് എന്ന നടനോട് അതീവ വാത്സല്യമാണ്.നഖക്ഷതങ്ങൾ ,സർഗം,കാബൂളിവാല,ഗസൽ തുടങ്ങി മലയാളികൾ നെഞ്ചിലേറ്റിയ ചിത്രങ്ങളിടെ ഭാഗമായിരുന്നു വിനീത്. വിനീത് മോഹൻലാലിനെകുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ വൈറൽ ആണ്

മോഹന്ലാലിനെക്കുറിച്ചുള്ള മറക്കാനാകാത്ത ഓർമയായി വിനീത് പറയുന്നത് ഇടനിലം എന്ന ചിത്രത്തിന്റെ ലൊക്കേഷനാണ് .സ്‌ക്രീനിൽ മോഹൻലാൽ എന്ന നടനെ കണ്ടു ആരാധിച്ചിരുന്ന വിനീത് ആദ്യമായി മോഹൻലാലിനെ കാണുന്നത് ലൈറ്റുകളുടെയും ആൾക്കൂട്ടങ്ങളുടെയും നടുവിൽ ഒരു ഫൈറ്റ് സീക്വൻസ് ചെയ്യുന്നതാണ്.അതൊരു ഉത്സവം പോലെയുള്ള കാഴ്ചയായിരുന്നു എന്നും വിനീത് പറയുന്നുണ്ട്

ആദ്യമായി കണ്ടപ്പോഴും വളരെ ഫ്രണ്ട്‌ലി ആയാണ് ലാലേട്ടൻ ഇടപെട്ടത്.ഇപ്പോഴും അങ്ങനെ തന്നെ.അന്നും ഇന്നും എല്ലാവരോടും വളരെ വിനയത്തോടെ ഇടപഴകുന്ന ലാലേട്ടനോട് എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട് എന്നും വിനീത്.

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിൽ എന്ന ചിത്രത്തിലെ വളരെ രസകരമായ ഓർമയാണ് വിനീത് പങ്കുവെക്കുന്നത്.വളരെ ചെറുപ്പമായിരുന്നു നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിൽ അഭിനയിക്കുമ്പോൾ. “എനിക്ക് ബീയർ തരുന്ന ഒരു സീനുണ്ട് അരങ്ങേറ്റം പോലെ ആയിരുന്നു അത് .ആ ഷോട്ടിൽ ഒറ്റ അടിക്കു ബിയർ കുടിച്ച എന്നെ എനിക്കിപ്പോഴും ഓർമയുണ്ട് .ലാലേട്ടൻ ഇടയ്ക്കിടയ്ക്ക് പറയും ഞാനാണ് നിനക്കാദ്യം ബിയർ ഒഴിച്ച് തന്നത് എന്ന് .

നമ്മുടെ സ്റ്റാറ്റസോ മറ്റുള്ളവരുടെ സ്റ്റാറ്റസോ നോക്കാതെ എല്ലാവരെയും ഒരു പോലെ കാണാനുപദേശിച്ചതും മോഹന്‍ലാലാണെന്ന് ഇതിനു മുൻപും വിനീത് പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട് . ഭക്ഷണം കഴിച്ച പാത്രം മറ്റുള്ളവരെ ഏല്‍പ്പിക്കാതെ സ്വയം തന്നെ കഴുകുന്ന ശീലം തന്നെ പഠിപ്പിച്ചതും മോഹന്‍ലാലാണെന്ന് ഓര്‍ക്കുന്നു. ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ താന്‍ മോഹന്‍ലാലിനെ ഓര്‍ക്കും. അദ്ദേഹം എങ്ങനെയാകും അത് ചെയ്യുക എന്ന്. ശേഷം തന്റേതായ രീതിയല്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും വിനീത് പറഞ്ഞിരുന്നു

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ , കമലദളം , ഉസ്താദ് , തച്ചോളി വര്ഗീസ് ചേകവർ , വടക്കുംനാഥൻ , അമൃതം ഗമയ , കാലാപാനി – മോഹൻലാൽ വിനീത് കൂട്ടുകെട്ടിൽ എത്രയോ സിനിമകൾ ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here