ചിദംബരം എസ്.പിയുടെ സംവിധാനത്തില്‍ ‘ജാൻ എമൻ’ ഒരുങ്ങുന്നു

നടൻ ഗണപതിയുടെ സഹോദരൻ ചിദംബരം എസ്.പി സംവിധാനം ചെയ്യുന്ന ചിത്രം ‘ജാൻ എമൻറെ’ പൂജ നടന്നു. വികൃതി എന്ന സിനിമയ്ക്ക് ശേഷം ചിയേഴ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഷോൺ ആന്റണി, ​ഗണേഷ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ലാൽ, അർജുൻ അശോകൻ, ബാലു വർഗ്ഗീസ്, ബേസിൽ ജോസഫ്, ഗണപതി, സിദ്ധാർത്ഥ് മേനോൻ, റിയ സൈറ, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ജയരാജ്, രാജീവ് രവി, കെ.യു മോഹനൻ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറും അസിസ്റ്റന്റ് ക്യാമറാമാനും ആയിരുന്ന ചിദംബരം എസ്.പിയുടെ ആദ്യ സംവിധാന സംരഭം കൂടിയാണിത്.

ഛായാഗ്രഹണം വിഷ്ണു തണ്ടശ്ശേരി, ചിദംബരം, ഗണപതി, സപ്നേഷ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News