കമറുദ്ദീന്‍ നടത്തിയ അഴിമതികളെ മൂടിവെക്കുന്ന നടപടിയാണ് മുസ്ലിം ലീഗിന്റേത്: എ വിജയരാഘവന്‍

കമറുദ്ദീന്‍ നടത്തിയ അഴിമതികളെ മൂടിവെക്കുന്ന നടപടിയാണ് മുസ്ലിം ലീഗിന്റേതെന്ന് എ വിജയരാഘവന്‍. പണം തട്ടിയെടുക്കലിനെ കച്ചവടത്തിലെ നഷ്ടമായാണ് ലീഗ് കാണുന്നത്. എല്ലാത്തിലും കച്ചവടം കാണുന്ന പാര്‍ട്ടിയാണ് ലീഗ്. കേരളത്തില്‍ ലീഗിനെ ഭയപ്പെടുന്ന നേതൃത്വമാണ് കോണ്‍ഗ്രസ്സിനുള്ളത്.

രണ്ടര മാസത്തെ അന്വേഷണത്തിന് ശേഷം ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാര്‍ കോഴ കേസില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഉണ്ട്. സോളാര്‍ കേസിലും അന്വേഷണം നടക്കുക ആണ്. അന്വേഷണം കൃത്യമായി നടന്നാല്‍ ഒരു ഡസനിലേറെ യുഡിഎഫ് എംഎല്‍എമാര്‍ നിയമ നടപടിക്ക് വിധേയരാകേണ്ടിവരും. അത് പേടിച്ച് ആണ് കമറുദ്ദീനെ ഇപ്പൊള്‍ പിന്തുണയ്ക്കുന്നത്. ലീഗ് നടത്തുന്ന അഴിമതികളെ പിന്തുണക്കുന്ന പാര്‍ട്ടി ആയി കോണ്‍ഗ്രസ് മാറി

ലീഗ് നിലനില്‍പ്പിന് വേണ്ടി തീവ്ര നിലപാട് സ്വീകരിക്കുമ്പോള്‍ , ആ ജമാ അത്തെ ഇസ്ലാമിയുടെ നേതാവിനെ കാണാന്‍ ആണ് യുഡിഎഫ് കണ്‍വീനര്‍ പോയത്. ലീഗ് ചൂണ്ടിക്കാട്ടുന്ന വഴിയേ പോകുക അല്ലാതെ മറ്റ് വഴി ഇല്ലാത്ത പാര്‍ട്ടി ആയി കോണ്‍ഗ്രസ് മാറിയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News