വിധുബാലയുയേടും ആനിയുടേയും സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പരോക്ഷ പ്രതികരണവുമായി സോഷ്യൽ മീഡിയ

ഒരു ടെലിവിഷൻ പരിപാടിയില്‍ നടിമാരായ വിധുബാലയുയേടും ആനിയുടേയും സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം.പാചകപരിപാടിക്കിടയിൽ അമ്മ പറഞ്ഞു തന്ന പാഠങ്ങളെ പറ്റി സംസാരിക്കുകയായിരുന്നു നടിമാരായ വിധുബാലയും ആനിയും.രുചി നോക്കി ഭക്ഷണം കഴിക്കരുത്,വിവാഹം കഴിച്ചു ചെല്ലുന്ന വീട്ടിൽ എന്ത് ഭക്ഷണമാണോ കിട്ടുന്നത് അത് കഴിക്കണം എന്ന് വിധുബാല ആനിയോട് പറയുന്നുണ്ട്.ഒപ്പം പെൺകുട്ടികൾക്ക് അറപ്പ് പാടില്ല എന്നും അതിന്റെ കാരണങ്ങൾ ആയി കുട്ടികളെയും മുതിർന്നവരെയും നോക്കണം എന്നാണ് പറയുന്നത്.ഇഷ്ടമില്ല എന്നൊരു വാക്ക് പറയരുത് എന്ന് ഇടക്കിടക്ക് പറയുന്നുണ്ട്.അമ്മ പറഞ്ഞു തന്നതാണ് എന്ന് വിധുബാല പറയുമ്പോൾ നടി ആനി എല്ലാ തലമുറയ്ക്കുമുള്ള ഉപദേശമാണ് എന്നതിനെ ന്യായീകരിക്കുന്നുമുണ്ട്.സോഷ്യൽ മീഡിയയിൽ ഒട്ടേറെ പേർ വിമർശനവുമായി എത്തി.ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്റെ പരോക്ഷ പ്രതികരണം ശ്രദ്ധേയമായി
ഇത് എന്റെ മകളാണ് എന്ന് കുറിച്ചുകൊണ്ടാണ് ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

ഇത് എന്റെ മകളാണ്…
ഇവൾക്ക് രുചിയുള്ള ഭക്ഷണവും രുചിയില്ലാത്ത ഭക്ഷണവും തിരിച്ചറിയാൻ അറിയാം, അവൾ അത്‌ വ്യക്തമായി പറയാറും ഉണ്ട് … കിട്ടുന്ന ഭക്ഷണം പ്രിവിലേജ് ആണെന്ന് പറഞ്ഞു കൊടുക്കുമ്പോ തന്നെ വീട്ടിലെ ഒരേ ഒരു പുരുഷൻ ആയ ഞാൻ ‘കഷ്ണം മുഴുവൻ എനിക്കും, പാതി ചാറ് നിനക്കും നിന്റെ അമ്മയ്ക്കും ‘ എന്നാണ് പ്രമാണം എന്ന് ഞാനോ അവളുടെ അമ്മയോ പറഞ്ഞു കൊടുത്തിട്ടില്ല.
സ്വന്തം ജോലി അത് എന്ത് തന്നെ ആയാലും ( പാത്രം കഴുകുകയോ, ടോയ്ലറ്റ് വൃത്തിയാക്കുകയോ എന്ത് വേണെങ്കിൽ ആയിക്കോട്ടെ )- അത് സ്വയം ചെയ്യുക എന്നത് ഒരു ആന കാര്യം അല്ല – അവളായാലും ഞാൻ ആയാലും ആരായാലും എന്നും പറഞ്ഞു കൊടുത്തിട്ടുണ്ട്. പെണ്ണായാൽ അറപ്പും ഇഷ്ടക്കുറവും ഒക്കെ കളഞ്ഞു ആദർശവതി ആവണം എന്ന് ആരെങ്കിലും പറഞ്ഞാൽ അവരോടു പോയി പണി നോക്കാൻ പറയാൻ പ്രത്യേകം പറഞ്ഞു കൊടുത്തിട്ടുണ്ട്.
പിന്നെ പിൽക്കാലത്തു അവളുടെ വീട്ടിലോ, എന്റെ വീട്ടിലോ ഭർത്താവിന്റെ വീട്ടിലോ വാടക വീട്ടിലോ എവിടെയായാലും അവൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനും, അവൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, പ്രേമിക്കാനും, വിവാഹം കഴിക്കാനും കഴിക്കാതെ ഇരിക്കാനും, ആരുടേയും സമ്മതം വേണ്ട എന്നും പറഞ്ഞു കൊടുത്തിട്ടുണ്ട്.
സ്വന്തമായി അഭിപ്രായം ഉണ്ട് എന്ന കാരണത്താലോ, പാചകം അറിയില്ല എന്ന കാരണത്താലോ, ഇഷ്ടം അല്ലാത്ത കാര്യങ്ങൾ അവൾ ചെയ്യില്ല എന്ന കാരണത്താലോ വരുന്ന ‘വരും വരായ്കകളെ ‘ അങ്ങോട്ട്‌ വരട്ടെ എന്ന് പറയാനും പഠിപ്പിച്ചിട്ടുണ്ട്.
ഈ പഠിപ്പിച്ച കൊണ്ടുള്ള ബുദ്ധിമുട്ട് അവൾ സഹിച്ചോളും – ചുറ്റും ഉള്ള കുലമമ്മീസ് ആൻഡ് കുലഡാഡീസ് വിഷമിക്കേണ്ടതില്ല.

ഞാൻ എന്തോ ഭയങ്കര സംഭവം ആയ അച്ഛൻ ആണ് ഇങ്ങനെ ഒക്കെ പറയാൻ എന്ന തെറ്റിധാരണ ഒന്നും എനിക്ക് ഇല്ല. സ്വന്തം മകൾക്ക് അവളുടെ തീരുമാനങ്ങൾ എടുക്കാൻ ഉള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന ഒരു അച്ഛൻ അത്രേ ഉള്ളു. വേറെ എന്തെങ്കിലും ഒക്കെ നിങ്ങക്ക് തോന്നിയാൽ അതിനു എനിക്ക് ഒന്നും പറയാൻ ഇല്ല. പുരോഗമനം എന്ന് കേൾക്കുമ്പോ പൊട്ടി ഒലിക്കുന്നവർക്ക് ഉള്ള ointment ഇവിടെ ലഭ്യമല്ല.
പിന്നെ ചുമ്മാ തെറി പറയുന്നോർക്ക് ഈ മനോഹര ഗാനം ഡെഡിക്കേറ്റ് ചെയ്യുന്നു

‘ഇവള്‍ക്ക് രുചിയുള്ള ഭക്ഷണവും രുചിയില്ലാത്ത ഭക്ഷണവും തിരിച്ചറിയാന്‍ അറിയാം, അവള്‍ അത് വ്യക്തമായി പറയാറും ഉണ്ട്. കിട്ടുന്ന ഭക്ഷണം പ്രിവിലേജ് ആണെന്ന് പറഞ്ഞു കൊടുക്കുമ്പോ തന്നെ വീട്ടിലെ ഒരേ ഒരു പുരുഷന്‍ ആയ ഞാന്‍ ‘കഷ്ണം മുഴുവന്‍ എനിക്കും, പാതി ചാറ് നിനക്കും നിന്റെ അമ്മയ്ക്കും ‘ എന്നാണ് പ്രമാണം എന്ന് ഞാനോ അവളുടെ അമ്മയോ പറഞ്ഞു കൊടുത്തിട്ടില്ല’, ഹരീഷ് പറയുന്നു.

പെണ്ണായാല്‍ അറപ്പും ഇഷ്ടക്കുറവും ഒക്കെ കളഞ്ഞു ആദര്‍ശവതി ആവണം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരോടു പോയി പണി നോക്കാന്‍ പറയാന്‍ പ്രത്യേകം പറഞ്ഞു കൊടുത്തിട്ടുണ്ടെന്നും ഹരീഷ് പറയുന്നു.]

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News