ശൈലജ ടീച്ചറുടെ ചിത്രം ഫെയ്സ്ബുക്ക് പ്രൊഫൈല്‍ പിക് ആക്കി ഫഹദ് ഫാസില്‍

കെ.കെ. ശൈലജ ടീച്ചറുടെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി നടന്‍ ഫഹദ് ഫാസില്‍. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന തലക്കെട്ടോടെ വോഗ് ഇന്ത്യയുടെ നവംബര്‍ പതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഫഹദ് ടീച്ചറുടെ ചിത്രം പ്രൊഫൈല്‍ പിക് ആക്കിയത്.

ശെെലജ ടീച്ചറെ മുഖചിത്രമാക്കിയാണ് ലോകപ്രശസ്ത ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ നവംബര്‍ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ ചിത്രമാണ് ഫഹദ് പങ്കുവച്ചിരിക്കുന്നത്.

ഫഹദിനെ കൂടാതെ നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങിയ പ്രമുഖ താരങ്ങളും കെ.കെ. ശൈലജയുള്ള വോഗിന്റെ കവര്‍ പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയയില്‍ ടീച്ചറുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News