എല്ലാ കാലത്തും ഇടത് മുന്നണിക്ക് വ്യക്തമായ മുൻതൂക്കമുള്ള ജില്ലയാണ് തൃശൂർ. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലയിൽ നേടിയ മേൽക്കൈ നിലനിർത്താനാണ് എൽഡിഎഫ് കളത്തിൽ ഇറങ്ങുന്നത്.ലോക്സഭ തെരഞ്ഞെടുപ്പിൽ നേടാനായ വോട്ടുകൾ നിലനിർത്താം എന്ന പ്രതീക്ഷയിലാണ് യു ഡി എഫ് ക്യാമ്പ്. എന്നാൽ നിലവിലെ സ്ഥിതി മെച്ചപ്പെടുത്താൻ കഴിയുമെന്ന് എൻഡിഎയും പ്രതീക്ഷവെക്കുന്നു.
തൃശ്ശൂർ ജില്ലയിലെ ഗ്രാമപാഞ്ചായത്ത്,ബ്ലോക്ക് പാഞ്ചായത്ത് , നഗരസഭ എന്നീ മൂന്ന് മേഖലകളിലും നിലവിൽ ശക്തമായ മേൽക്കൈയാണ് എൽഡിഎഫിന്. ജില്ലാപഞ്ചയത്തും, കോർപ്പറേഷനും ഭരിക്കുന്നതും എൽഡിഎഫ് തന്നെ. LDF സ്ഥാനാർത്ഥി നിർണയം അവസാന ഘട്ടത്തിലാണ്. കേരള സർക്കാർ ജില്ലയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറും എന്ന് LDF ഉറപ്പിക്കുന്നു.
ജില്ലയിലെ കണക്കുകളിൽ യുഡിഎഫ് ബഹുദൂരം പിന്നിലാണ്.എന്നാൽ പഴയ സാഹചര്യങ്ങൾ മാറിയെന്ന പ്രതീക്ഷയിൽ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് UDF ക്യാമ്പ്.ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് UDF നേരിടുന്ന പ്രധാന വെല്ലുവിളി.
ലോക്സഭ തെരെഞ്ഞുടിപ്പിൽ സുരേഷ് ഗോപിക്ക് ഉണ്ടായ വോട്ട് വർദ്ധനവ് ആവർത്തിക്കും എന്നതാണ് എൻഡിഎ യുടെ പ്രതീക്ഷ.എന്നാൽ ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സംസ്ഥാന നേതൃത്വതിനെതിരെ പരസ്യമായി രംഗത്ത് വന്നത് ബി.ജെ.പി വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമെന്നത് ഉറപ്പാണ്.
ജില്ലയിലെ വ്യക്തമായ മേൽക്കൈ നിലനിത്താൻ LDF ഉം അട്ടിമറി പ്രതീക്ഷകളുമായി UDF യും സാന്നിധ്യം അറിയിക്കാൻ NDA യും പടയ്ക്ക് ഇറങ്ങുമ്പോൾ പൂരങ്ങളുടെ നാട്ടിൽ പോരട്ടം കനക്കും.

Get real time update about this post categories directly on your device, subscribe now.