ജോസഫിന് നൽകിയ സീറ്റുകൾ കുറക്കണം; കോട്ടയം ഡിസിസി യോഗത്തിൽ പൊട്ടിത്തെറി

കോട്ടയം: ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. ജില്ലയിലെ 22 ഡിവിഷനുകളിൽ ഒമ്പതെണ്ണം ജോസഫിന് നൽകാനുള്ള ധാരണയ്ക്ക് എതിരെയാണ് കോൺഗ്രസിൽ വ്യാപക പ്രതിഷേധം ഉയരുന്നത്

ജോസഫിനു നൽകിയ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ ഏഴാക്കി ചുരുക്കാൻ സമ്മർദ്ദം ചെലുത്തുകയാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ. കെപിസിസി സെക്രട്ടറി കുഞ്ഞില്ലം പള്ളിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കളാണ് ജോസഫ് വിഭാഗത്തിന് 9 സീറ്റ് നൽകിയ ജില്ലാ പഞ്ചായത്ത് ധാരണക്കെതിരെ രംഗത്തെത്തിയത്.

കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ഡിസിസി നേതൃയോഗത്തിലാണ് വലിയ പൊട്ടിത്തെറി ഉണ്ടായത്. ജില്ലയിലാകെ 500 പ്രവർത്തകർ ഇല്ലാത്ത പാർട്ടിക്ക് ജില്ലാപഞ്ചായത്ത് അടിയറവുവച്ചെന്നാണ് ആക്ഷേപം.

ജോസഫ് വിഭാഗം കോട്ടയത്ത് ആറ് സീറ്റുകൾ മാത്രം പ്രതീക്ഷിച്ചിരുന്നിടത്താണ് 9 നൽകാനുള്ള ധാരണ എന്നാണ് കോൺഗ്രസിലെ പ്രതിഷേധം.ചർച്ചകൾക്ക് നേതൃത്വം നൽകിയ കെ സി ജോസഫ്, ജോസഫ് വാഴയ്ക്കൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡിസിസി പ്രസിഡണ്ട് ജോഷി ഫിലിപ്പ് എന്നിവർക്കെതിരെയാണ് കോൺഗ്രസിൽ പ്രതിഷേധം ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News