90 മിനിറ്റിനുള്ളില്‍ കൊവിഡ് ഫലം; കിറ്റ് പുറത്തിറക്കി ടാറ്റ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

90 മിനിറ്റിനുള്ളില്‍ കൊവിഡ് പരിശോധന ഫലം ലഭിക്കുന്ന ടെസ്റ്റ് കിറ്റ് പുറത്തിറക്കി ടാറ്റ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ടാറ്റ ഹെല്‍ത്ത് കെയര്‍ വിഭാഗമായ ടാറ്റ മെഡിക്കല്‍സ് ആന്‍ഡ് ഡയഗണോസ്റ്റിക്‌സ് ആണ് കിറ്റ് വികസിപ്പിച്ചെടുത്തത്.

രാജ്യത്തെ എല്ലാ ആശുപത്രികളിലും ലബോറട്ടറികളിലും ഡിസംബര്‍ മാസത്തോടെ കിറ്റ് ലഭ്യമാക്കുമെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.

ടാറ്റയുടെ തന്നെ ചെന്നൈ പ്ലാന്റിലാണ് കിറ്റ് കൂടുതലായി നിര്‍മ്മിക്കുക. പ്രതിമാസം 10 ലക്ഷം കിറ്റുകള്‍ നിര്‍മിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്’- ഗിരീഷ് പറഞ്ഞു.

അതേസമയം 24 മണിക്കൂറിനിടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 45903 ആയി വര്‍ധിച്ചു. നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം 8.55 ദശലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്.

490 പേരാണ് ഈ സമയത്തിനുള്ളില്‍ രോഗബാധയേറ്റ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 126,611 ആയി ഉയര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News