അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടതിന് പിന്നാലെ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവ സേന.
പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ബിജെപിയെ ശിവസേന രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. ബീഹാര്‍ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലായിരുന്നു ശിവസേനയുടെ പരാമര്‍ശം.
നാല് വര്‍ഷത്തിനുള്ളില്‍ ചെയ്ത തെറ്റ് അമേരിക്കന്‍ പൊതുജനം തിരുത്തിയെന്നും ഇതില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് എന്തെങ്കിലും പഠിക്കാന്‍ പറ്റിയാല്‍ നല്ലതായിരിക്കുമെന്നാണ് ശിവ സേന മുഖപ്രസംഗത്തില്‍ പറയുന്നുത്.
ഇന്ത്യയിലേക്ക് ട്രംപിനെ മോദി സസ്‌നേഹം സ്വാഗതം ചെയ്ത കാര്യം മറക്കരുതെന്നും തെറ്റായ മനുഷ്യനോടൊപ്പം നില്‍ക്കുക എന്നത് ഇന്ത്യയുടെ സംസ്‌കാരമല്ലെന്നും മുഖപ്രസംഗത്തില്‍ ശിവ സേന പറഞ്ഞു.
ഒരു രാഷ്ട്രത്തിന്റെ തലപ്പത്തിരിക്കാന്‍ ട്രംപ് ഒരിക്കലും അര്‍ഹനല്ലെന്നും ഒരൊറ്റ വാഗ്ദാനം പോലും നിറവേറ്റാന്‍ ട്രംപിന് കഴിഞ്ഞിട്ടില്ലെന്നും ശിവ സേന പറയുന്നു.
” അമേരിക്കയില്‍ ഇതിനോടകം തന്നെ അധികാരം മാറി, ബീഹാറിലെ അവസ്ഥ പരിതാപകരമാണ്.ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ പൂര്‍ണമായി പരാജയപ്പെടുകയാണ്. തങ്ങളൊഴികെ രാജ്യത്തും സംസ്ഥാനത്തും മറ്റൊരു ബദലുമില്ല എന്ന വ്യാമോഹത്തില്‍ നിന്ന് നേതാക്കളെ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ തുടങ്ങേണ്ടതുണ്ട്” മുഖപ്രസംഗത്തില്‍ ശിവ സേന കൂട്ടിച്ചേര്‍ത്തു.

Get real time update about this post categories directly on your device, subscribe now.