ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് മഞ്ജുവാര്യര്‍

കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്’ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ചിത്രത്തിന്റെ പോസ്റ്റർ മഞ്ജുവാര്യറിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തത്.

Good luck dear Jeo Baby, Surajettan and Nimisha! 😊

Posted by Manju Warrier on Sunday, 8 November 2020

തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന് ശേഷം നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’.

വധുവരന്മാരുടെ കല്യാണ ഫോട്ടോയുമായാണ് ഫസ്റ്റ് ലുക്ക് എത്തിയതെങ്കിൽ ഇത്തവണ വിവാഹശേഷം ഇരുവരും ഒന്നിച്ച് നിൽക്കുന്ന അടുക്കളയാണ് പോസ്റ്ററിലെ കാൻവാസ്.

സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ്. സാലു കെ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം. ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും ജിതിന്‍ ബാബു കലാസംവിധാനവും നിര്‍വഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel