ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന ടീമില്‍ സഞ്‌ജു സാംസണും

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ക്രിക്കറ്റ്‌ ടീമില്‍ മലയാളി താരം സഞ്‌ജു സാംസണും. ഏകദിന ടീമിൽ അധിക വിക്കറ്റ്‌ കീപ്പറായാണ്‌ എടുത്തിരിക്കുന്നത്‌. ഈ മാസം 27നാണ്‌ പരമ്പരയ്‌ക്ക്‌ തുടക്കം. ഡിസംബർ 17നാണ്‌ ആദ്യ ടെസ്‌റ്റ്‌.

മൂന്ന്‌ വീതം ഏകദിനവും ട്വന്റി–20യും നാല്‌ ടെസ്‌റ്റുമാണ്‌ പരമ്പരയിലുണ്ടാവുക.

ഏകദിന ട്വന്റി-20 പരമ്പരയിൽ വിശ്രമം അനുവദിച്ച രോഹിത്‌ ശർമ ടെസ്‌റ്റ്‌ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

അതേസമയം ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി ആദ്യ ടെസ്‌റ്റിന്‌ ശേഷം നാട്ടിലേക്ക്‌ മടങ്ങും. ഭാര്യ അനുഷ്‌ക ശർമയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ്‌ കോഹ്‌ലി നാട്ടിലേക്ക് മടങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here