
വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ ആയ ആരോഗ്യമന്ത്രി കെ കെ ശെെലജ ടീച്ചറുടെ ചിത്രം പങ്കുവച്ച് നടി റിമ കല്ലിങ്കല്‍.
ശെെലജ ടീച്ചറെ മുഖചിത്രമാക്കി പുറത്തിറങ്ങിയ ലോകപ്രശസ്ത ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ നവംബര്‍ പതിപ്പിന്‍റെ ചിത്രമാണ് റിമ പങ്കുവച്ചത്.
Posted by Rima Kallingal on Monday, 9 November 2020
സിനിമാ താരങ്ങളായ ഫഫദ് ഫാസില്‍, നസ്രിയ നസീം തുടങ്ങിയ പ്രമുഖ താരങ്ങളും കെ.കെ. ശൈലജയുള്ള വോഗിന്റെ കവര്‍ പേജ് ഷെയര്‍ ചെയ്തിരുന്നു.
‘ ഭയപ്പെടാനുള്ള സമയം ഇല്ല. ഭയത്തേക്കാളധികം ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് എനിക്ക് ആവേശകരമായിരുന്നു,’ കെ.കെ ശൈലജ വോഗിനോട് പറഞ്ഞു. കൊവിഡ് മഹാമാരിയെ സംസ്ഥാന ആരോഗ്യ മേഖലയുടെ മുന്നില്‍ നിന്ന് അതിജീവിക്കുന്ന ശെെലജ ടീച്ചറുമായുള്ള അഭിമുഖവും പുതിയ പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here