പ്രമുഖ സീരിയൽ താരം ആതിര മാധവ് വിവാഹിതയായി

പ്രമുഖ സീരിയൽ നടി ആതിര മാധവ് വിവാഹിതയായി. രാജീവ് മേനോന്‍ ആണ് വരൻ. ഏതാനും വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം.

ലളിതമായ രീതിയില്‍ തിരുവനന്തപുരത്ത് വച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. വിവാഹത്തില്‍ സീരിയല്‍ രംഗത്തെ സുഹൃത്തുക്കളും പങ്കെടുത്തു.

എന്നാല്‍ യാത്രാ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ സഹോദരിക്കും ഏതാനും കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും വിവാഹചടങ്ങിൽ പങ്കെടുക്കാനായില്ല.

മിനിസ്ക്രീനിൽ അവതാരകയായി തിളങ്ങിയിട്ടുള്ള ആതിര, കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.

എൻജിനീയറിങ് മേഖലയിലെ ജോലി രാജിവെച്ചാണ് അഭിനയരംഗത്തേക്ക് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News