സൈബര്‍ ആക്രമണം; തനിഷ്‌ക് ജ്വല്ലറിയുടെ പുതിയ പരസ്യവും വിവാദത്തില്‍; പിന്‍വലിച്ചു

ദീപാവലിയോടനുബന്ധിച്ച് തനിഷ്‌ക് ജ്വല്ലറി പുറത്തുവിട്ട പരസ്യവും വിവാദത്തില്‍. വിവാദ പരസ്യം പിന്‍വലിച്ചു. വിവാദമായ മതസൗഹാര്‍ദ പരസ്യത്തിനു പിന്നാലെയാണ് പുതിയ പരസ്യവും വിവാദമാകുന്നത്.

പരസ്യത്തിലെ ഒരു സീനില്‍ ഈ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന് നടി സയനി ഗുപ്ത കാണികളോട് പറയുന്ന രംഗമാണ് വിവാദത്തിന് കാരണമായത്.

നടിമാരായ നീന ഗുപ്ത, നിമ്രത് കൗര്‍, സയനി ഗുപ്ത തുടങ്ങിയവരാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. ദീപാവലി എങ്ങനെ ആഘോഷിക്കണമെന്ന് പറയാന്‍ ഇവരാരാണെന്ന തരത്തിലുള്ള വ്യാപക വിമര്‍ശനങ്ങളാണ് പരസ്യത്തിനെതിരെ ഉയര്‍ന്നു വന്നത്. വിമര്‍ശനം സൈബര്‍ ആക്രമണമായതോടെ തനിഷ്‌ക് പരസ്യം പിന്‍വലിക്കുകയായിരുന്നു

അതേസമയം പരസ്യത്തിനെതിരെ സൈബര്‍ ആക്രമണം ശക്തമായതോടെ നടി സയനി ഗുപ്ത തന്നെ രംഗത്തെത്തി. വായു മലിനീകരണമെന്ന ആഗോള പ്രശ്‌നം എങ്ങനെയാണ് മതത്തിന്റെ പേരില്‍ രാഷ്ട്രീയ വല്‍ക്കരിക്കപ്പെടുന്നതെന്ന് ഞാന്‍ നേരില്‍ കാണുകയാണെന്നും ഇത് അവിശ്വസനീയമാണെന്നും സയനി ഗുപ്ത ട്വീറ്റ് ചെയ്തു.

ഹൈന്ദവ മതവിശ്വാസിയായ മരുമകള്‍ ഗര്‍ഭിണിയായതുമായി ബന്ധപ്പെട്ട ചടങ്ങ് ആഘോഷിക്കുന്ന മുസ് ലിം കുടുംബത്തിന്റെ കഥ പങ്കുവച്ച തനിഷ്‌കിന്റെ പരസ്യവും ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നു ആരോപണത്തെ തുടര്‍ന്ന് അടുത്തിടെ പിന്‍വലിക്കേണ്ടി വന്നരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News