‘ബിഹാര്‍ ബാറ്റില്‍’ ഇന്ന് വോട്ടെണ്ണല്‍; ആദ്യ ഫലസൂചനകള്‍ 08:30 ഓടുകൂടി; എക്സിറ്റ്പോള്‍ ഫലങ്ങളില്‍ മഹാസഖ്യത്തിന് മുന്‍തൂക്കം

ഇടതുപക്ഷം ഉൾപ്പെടുന്ന മഹാസഖ്യവും ബിജെപിയുടെ എൻഡിഎയും നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖാമുഖം ഏറ്റുമുട്ടുന്ന ബിഹാറിൽ ഭരണചക്രം തിരിക്കാന്‍ ആരെത്തും എന്നത് ഇന്നറിയാം.

പകൽ എട്ടോടെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ ഫലസൂചനകള്‍ 08:30 ഓടുകൂടി പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിപാറ്റുകൾകൂടി എണ്ണുന്നതിനാൽ പൂർണഫലം പുറത്തുവരാൻ വൈകുന്നേരമാകും. അഭിപ്രായ സർവേകൾ എൻഡിഎയ്ക്കാണ് മുന്‍തൂക്കം പ്രവചിച്ചതെങ്കില്‍ വോട്ടെടുപ്പിന് ശേഷം നടന്ന എക്സിറ്റ് പോളുകളിൽ മഹാസഖ്യത്തിനാണ് മേൽക്കൈ.

243 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന്‌ 122 സീറ്റാണ്‌‌ വേണ്ടത്‌. 2015ൽ ആർജെഡി‌ 80, ജെഡിയു 71, ബിജെപി 53, കോൺഗ്രസ്‌ 27, സിപിഐ എംഎൽ 03 എന്നിങ്ങനെയായിരുന്നു കക്ഷിനില. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആർജെഡി–- ജെഡിയു–-കോൺഗ്രസ്‌ സഖ്യമാണ്‌ എൻഡിഎയെ നേരിട്ടത്‌. നിതീഷ്‌ മുഖ്യമന്ത്രിയായെങ്കിലും 2017ൽ വീണ്ടും ബിജെപിയോടൊപ്പം ചേർന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here