ദുരിതകാലത്ത് കരുതലും കൈത്താങ്ങുമായി സര്‍ക്കാര്‍; വീടുകളിലെത്തിയത് 2.85 കോടി ഭക്ഷ്യക്കിറ്റ്

കൊവിഡ് ദുരന്ത കാലത്തെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ അന്വര്‍ഥമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍. “സംസ്ഥാനത്ത്‌ ഒരാളും പട്ടിണി കിടക്കരുത്‌‘ കൊവിഡ് ദുരിതകാലത്ത് മുഖ്യമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു കൊവിഡ് കാരണമുള്ള അടച്ചിടല്‍ ജനങ്ങളെ പട്ടിണിയിലാക്കില്ലെന്നും പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നടപടികളുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കോവിഡ്‌ കാലത്ത്‌ റേഷൻകടവഴി വീടുകളിലെത്തിച്ചത്‌ 2.85 കോടി ഭക്ഷ്യക്കിറ്റ്‌. ഒക്‌ടോബറിലെ കിറ്റുകളുടെ വിതരണം തുടരുകയാണ്‌. നവംബറിലെ വിതരണം ഉടൻ ആരംഭിക്കും. ഡിസംബറിൽ കൂടുതൽ ഇനങ്ങളോടെ ക്രിസ്‌മസ്‌ കിറ്റ്‌‌ നൽകും. ഡിസംബറാകുമ്പോഴേക്കും വിതരണം ചെയ്‌ത കിറ്റുകൾ ആറ്‌ കോടിയാകും. ഓക്‌ടോബർ വരെ 3000 കോടി രൂപയാണ്‌ ഇതിനായി ചെലവഴിച്ചത്‌.

കോവിഡിന്റെ തുടക്കത്തിൽ അയൽസംസ്ഥാനങ്ങളിൽനിന്നുള്ള ചരക്കുനീക്കം തടസ്സപ്പെട്ടെങ്കിലും സര്‍ക്കാറിന്‍റെ സമയോചിതവും ക്രിയാത്മകവുമായ ഇടപെടല്‍ വിലക്കയറ്റം പിടിച്ചുനിർത്തി. അരിയും പലവ്യഞ്ജനങ്ങളും പൊതുവിതരണ സംവിധാനംവഴി വിതരണം ചെയ്‌തു. റേഷൻ കാർഡില്ലാത്തവർക്ക്‌ അതിവേഗം റേഷൻ കാർഡ്‌ വിതരണംചെയ്‌തു.

കോവിഡ്‌കാലത്ത്‌ ഒന്നര ലക്ഷത്തോളം റേഷൻ കാർഡ്‌ വിതരണംചെയ്‌തു. കമ്യൂണിറ്റി കിച്ചൻ അഗതി മന്ദിരം, ആശ്രമം, കോൺവെന്റ്‌ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക്‌ ഒരാൾക്ക്‌ അഞ്ച്‌ കിലോ അരി വീതം വിതരണം ചെയ്‌തു. അതിഥിത്തൊഴിലാളികളുടെ ക്യാമ്പുകളിൽ അരിയും ആട്ടയും എത്തിച്ചു.

* സമൂഹ അടുക്കളയ്‌ക്ക്‌ നൽകിയത്‌ 130.42 ടൺ അരി
* ഏപ്രിൽ: മുൻഗണന/മുൻഗണനേതര കാർഡുകാർക്ക്‌ സൗജന്യധാന്യം
* മെയ്‌, ജൂൺ: മുൻഗണനേതര കാർഡുകാർക്ക്‌ 10 കിലോ അരി 15 രൂപ നിരക്കിൽ
* അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്ക്‌ ഒരാൾക്ക്‌ അഞ്ച്‌ കിലോ വീതം സൗജന്യ അരി
* സമൂഹ അടുക്കളയ്‌ക്ക്‌ 130.42 ടൺ അരി
* അതിഥിത്തൊഴിലാളികൾക്ക്‌ 1166.52 ടൺ അരി, 349994 കിലോ ആട്ടയും
* റേഷൻ കാർഡില്ലാത്ത 36594 കുടുംബത്തിന്‌ 460.52 ടൺ അരി
* കോവിഡ്‌ നിരീക്ഷണത്തിൽ കഴിയുന്നവർക്ക്‌ 1000 രൂപ വിലവരുന്ന പലവ്യഞ്ജനക്കിറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News