‘മഹാ’ കുതിപ്പ്; ലീഡുയര്‍ത്തി മഹാസഖ്യം; കേവലഭൂരിപക്ഷത്തിലും അധികം ലീഡ്; ഇടതുപക്ഷത്തിന് എട്ടിടത്ത് ലീഡ്

ബിഹാര്‍ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആദ്യ ഒരുമണിക്കൂറിലേക്കടുക്കുമ്പോള്‍ മഹാസഖ്യത്തിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ് പ്രാധമിക വിവരങ്ങള്‍. മഹാസഖ്യം എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രതീക്ഷിച്ചതിലും വലിയ വിജയത്തിലേക്ക് നടക്കുന്നുവെന്ന് നിരീക്ഷിക്കാവുന്നതാണ് ആദ്യ ഫലസൂചനകള്‍.

മഹാസഖ്യത്തിന്‍റെ ലീഡ് 124 ആയി ഉയര്‍ന്നിരിക്കുന്നു. 29 ഇടങ്ങളില്‍ മഹാസഖ്യത്തിന്‍റെ ഭാഗമായി മത്സരിക്കുന്ന ഇടതുപക്ഷം 8 ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു എന്നതുംഇടതുപക്ഷത്തിന്‍റെ 8 സീറ്റുകളില്‍ സിപിഐഎം-2, സിപിഐഎംഎല്‍-5, സിപിഐ-1 എന്നിങ്ങനെയാണ് ലീഡ് നിലയെന്നതും നിര്‍ണായകമായ വിവരമാണ്. എന്‍ഡിഎയുടെ ലീഡ് 90 ഇടങ്ങളിലാണ്. എല്‍ജെപി ഒരിടത്ത് ലീഡ് ചെയ്യുന്നുവെന്നതും.

243 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന്‌ 122 സീറ്റാണ്‌‌ വേണ്ടത്‌. 2015ൽ ആർജെഡി‌ 80, ജെഡിയു 71, ബിജെപി 53, കോൺഗ്രസ്‌ 27, സിപിഐ എംഎൽ 03 എന്നിങ്ങനെയായിരുന്നു കക്ഷിനില. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആർജെഡി–- ജെഡിയു–-കോൺഗ്രസ്‌ സഖ്യമാണ്‌ എൻഡിഎയെ നേരിട്ടത്‌. നിതീഷ്‌ മുഖ്യമന്ത്രിയായെങ്കിലും 2017ൽ വീണ്ടും ബിജെപിയോടൊപ്പം ചേർന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here