ബിഹാര്‍ തൂക്കുസഭയിലേക്കോ?; ആദ്യമായി ലീഡുയര്‍ത്തി എന്‍ഡിഎ; ജെഡിയുവിന് കനത്ത തിരിച്ചടി

ബിഹാര്‍ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആദ്യ ഒരുമണിക്കൂര്‍ പിന്നിടുമ്പോള്‍ ഇതാദ്യമായി ലീഡ് ഉയര്‍ത്തി എന്‍ഡിഎ 119 ഇടങ്ങളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്.

മഹാസഖ്യത്തിന്‍റെ ലീഡ് 116 ആയി കുറഞ്ഞിരിക്കുന്നു. എല്‍ജെപിക്ക് 6 ഇടങ്ങളില്‍ ലീഡുണ്ട് എന്നതും ശ്രദ്ധേയമാണ്. ബിഹാല്‍ പോരാട്ടം കനക്കുകയാണ്. സംസ്ഥാനം തൂക്കുസഭയിലേക്ക് പോകുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ മുന്നേറ്റമാണ് ഗ്രാമപ്രദേശങ്ങളില്‍ ഇടതുപക്ഷം ഉണ്ടാക്കിയത്. പതിവില്‍ നിന്ന് വിപരീതമായി യുവതയും ഗ്രാമപ്രദേശങ്ങളും വിധി നിര്‍ണയിക്കുന്നൊരു തെരഞ്ഞെടുപ്പ് ഫലമായാണ് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

243 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന്‌ 122 സീറ്റാണ്‌‌ വേണ്ടത്‌. 2015ൽ ആർജെഡി‌ 80, ജെഡിയു 71, ബിജെപി 53, കോൺഗ്രസ്‌ 27, സിപിഐ എംഎൽ 03 എന്നിങ്ങനെയായിരുന്നു കക്ഷിനില.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആർജെഡി–- ജെഡിയു–-കോൺഗ്രസ്‌ സഖ്യമാണ്‌ എൻഡിഎയെ നേരിട്ടത്‌. നിതീഷ്‌ മുഖ്യമന്ത്രിയായെങ്കിലും 2017ൽ വീണ്ടും ബിജെപിയോടൊപ്പം ചേർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News