ഈ പ്രായത്തില്‍ അവള്‍ക്ക് അതിന്‍റെ ആവശ്യമില്ല; ഇത് അല്ലിയല്ല

പൃഥ്വിതാവിന്‍റെ മകള്‍ അലംകൃതയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്‍റെ പേരില്‍ പ്രതികരണവുമായി പൃഥ്വിരാജ്. ഇത് അല്ലിയുടെ അക്കൗണ്ടല്ല ഈ പ്രയാത്തില്‍ അല്ലിക്ക് അതിന്‍റെ ആവശ്യമില്ല എന്നാണ് പൃഥ്വിരാജും സുപ്രിയയും പ്രതികരിച്ചത്. അല്ലി പൃഥ്വിരാജ് എന്ന പേരിലാണ് വ്യാജ പ്രൊഫൈൽ തുടങ്ങിയിരിക്കുന്നത്. പ്രൊഫൈൽ മാനേജ് ചെയ്യുന്നത് സുപ്രിയയും പൃഥ്വിയുമാണെന്നും അതിനോടൊപ്പം ചേർക്കുന്നത്. എന്നാൽ ഇത് തള്ളിക്കളയുകയാണ് ഇരുവരും.

“ഈ വ്യാജ ഹാൻഡിലിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ ആഗ്രഹിക്കുന്നു. ഇത് ഞങ്ങൾ നിയന്ത്രിക്കുന്ന ഒരു പേജല്ല, ഞങ്ങളുടെ 6 വയസ്സുള്ള മകൾക്ക് ഒരു സോഷ്യൽ മീഡിയ സാന്നിധ്യത്തിന്റെ ആവശ്യകതയും ഞങ്ങൾ കാണുന്നില്ല. പ്രായമാകുമ്പോൾ അവൾക്ക് അതേക്കുറിച്ച് സ്വയം തീരുമാനിക്കാം. അതിനാൽ ദയവായി ഇതിന് ഇരയാകരുത്!,” എന്നാണ് ഇരുവരും കുറിച്ചിരിക്കുന്നത്.

പൃഥ്വിരാജും അദ്ദേഹത്തിന്റെ ഭാര്യയുമായ സുപ്രിയയും വളരെ വിരളമായേ മകൾ അല്ലിയുടെ ചിത്രം പോലും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ. മകളുടെ സ്വകാര്യതയെ ബഹുമാനിക്കുന്ന അച്ഛനും അമ്മയുമാണ് ഇരുവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News