കോണ്‍ഗ്രസില്‍ നിന്നും അവഗണന; വിജയശാന്തി ബിജെപിയിലേക്കോ ?

കോണ്‍ഗ്രസില്‍ നിന്നും അവഗണന നേരിടുന്നതിനാല്‍ തെലുങ്ക് നടിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ വിജയശാന്തി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് തിരികെ പോകുന്നതായി വാര്‍ത്ത. കോൺഗ്രസിൽ തെനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും തന്നെ ഒതുക്കിക്കളഞ്ഞെന്നും ആരോപിച്ചാണ് വിജയശാന്തി തിരികെ ബിജെപിയിലേക്ക് പോകാൻ ഒരുങ്ങുന്നത്. നടി ഖുശ്ബുവും അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയിരുന്നു.

ഒരു കോണ്‍ഗ്രസ് നേതാവ് തന്നെയാണ് വിജയശാന്തി ബിജെപയിലേക്ക് മടങ്ങുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ഒരാഴ്ചയായി പാർട്ടിക്ക് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ദുബ്ബാക് നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ അവർ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരമെന്നും അദ്ദേഹം വ്യക്തമാക്കി.

1998ൽ ബിജെപിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച വിജയശാന്തി ബിജെപി മഹിളാ മോർച്ചാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. പിന്നീട് ബിജെപി വിട്ട അവർ സ്വന്തം പാർട്ടി രൂപീകരിച്ചെങ്കിലും 2009-ൽ ഈ പാർട്ടി ടിആർസിൽ ലയിച്ചു. അക്കൊല്ലം തന്നെ മേദകിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014ൽ ടിആർഎസ് അവഗണിക്കുന്നു എന്ന് ആരോപിച്ചാണ് കോൺഗ്രസിൽ ചേർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News