കെഎം ഷാജിയെ ഇഡി ചോദ്യം ചെയ്യുന്നു

കോഴിക്കോട്: പ്ലസ് ടു കോഴ ഇടപാടുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെഎം ഷാജി എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇഡിയുടെ കോഴിക്കോട് മേഖലാ ഓഫീസിലിണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.

ഷാജിയുടെ ഭാര്യ ആശയെ ഇന്നലെ പതിനൊന്നര മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തിരുന്നു. തനിക്കൊന്നും അറിയില്ലെന്നും ഭര്‍ത്താവാണ് തന്റെ പേരില്‍ ഭൂമി വാങ്ങിയതെന്നുമാണ് ആശ മൊഴി നല്‍കിയത്.

അതേസമയം സ്വര്‍ണക്കടത്ത്, ഹവാല കേസ് പ്രതികളായ കുടുക്കില്‍ സഹോദരന്മാരുമായുള്ള ഷാജിയുടെ ബന്ധം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് INL നേതാവ് NK അബ്ദുള്‍ അസീസ് ഇഡിക്ക് പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News