അമേരിക്കയില്‍ ട്രംപിന് അധികാരം നഷ്ടമായെങ്കില്‍ ഇന്ത്യയില്‍ മോഡിയെയും കാത്തിരിക്കുന്നത് അതുതന്നെ: മെഹബൂബ മുഫ്തി

അമേരിക്കയില്‍ ട്രംപിന് തിരിച്ചടി ലഭിച്ചെങ്കില്‍ ഇന്ത്യയില്‍ മോഡിക്കും സംഭവിക്കാന്‍ പോകുന്നത് അതുതന്നെയാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി.

” അമേരിക്കയില്‍ എന്തു സംഭവിച്ചെന്നു നോക്കൂ, ട്രംപ് പുറത്തുപോയി, അപ്പോള്‍ ബി.ജെ.പിയും പോകില്ലേ?” മെഹബൂബ മുഫ്തി ചോദിച്ചു.

അതേസമയം ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെ മെഹബൂബ മുഫ്തി അഭിന്ദിക്കുകയും ചെയ്തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രത്തിന്റെ നടപടിയെ മുഫ്തി വിമര്‍ശിച്ചു.

‘ആര്‍ട്ടിക്കിള്‍ 370 നടപ്പിലാക്കിയത് ജമ്മുകശ്മീരിന്‍റെ സത്വം സംരക്ഷിക്കാന്‍ വേണ്ടിയാണ്. മുസ്‌ലിങ്ങളുമായോ ഹിന്ദുക്കളുമായോ ബന്ധപ്പെട്ടിട്ടില്ല. ജനങ്ങള്‍ ഇപ്പോള്‍ അവരുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്. മെഹബൂബ മുഫ്തി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക മാത്രമല്ല, അംബേദ്കറുടെ ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്നും മുഫ്തി പറഞ്ഞു.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യയിലും സമാനമായ മാറ്റം വേണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.

അമേരിക്കന്‍ ജനത അവരുടെ തെറ്റ് തിരുത്തിയെന്നും ട്രംപിന്റെ പരാജയത്തില്‍ നിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാന്‍ കഴിയുമെങ്കില്‍ അത് നല്ലതായിരിക്കുമെന്നും ശിവ സേന പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പ് സൂചിപ്പിച്ചുകൊണ്ടായിരുന്നു പരാമര്‍ശം.

ഇന്ത്യയുടെ നഷ്ടപ്പെട്ടുപോയ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാന്‍ അമേരിക്കയില്‍ സംഭവിച്ചതുപോലൊരു മാറ്റം ഇന്ത്യയ്ക്കും ആവശ്യമാണെന്നാണ് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്. മോദി ഭരണം അവസാനിക്കാന്‍ പോകുന്നതിന്റെ സൂചനയാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News