രാമുവാണ് യഥാർത്ഥ ഹീറോയെന്ന് കനിഹ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് കനിഹ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

രാമു എന്ന കോർപ്പറേഷൻ തൊഴിലാളിക്കൊപ്പമുള്ള കനിഹയുടെ സെൽഫിയാണ് സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നത്.

Not a fancy pic!
Meet Mr Ramu , the corporation cleaner whose been serving my neighborhood for almost 2 years..
This…

Posted by Kaniha on Sunday, 8 November 2020

കഴിഞ്ഞ രണ്ടു വർഷമായി താൻ താമസിക്കുന്ന സ്ഥലത്തു തൂപ്പുകാരനായി ജോലി ചെയ്യുന്ന രാമു എന്നയാളെയാണ് കനിഹ പരിചയപ്പെടുത്തുന്നത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ രാമുവിനെ കണ്ടു, ചിരിച്ചു കൊണ്ട് ശുഭദിനം ആശംസിച്ചപ്പോൾ രാമു സന്തോഷം കൊണ്ട് കരഞ്ഞുവെന്നാണ് കനിഹ പറയുന്നത്.

ഇത്രയും വർഷങ്ങൾക്കിടെ ആരും തനിക്ക് ഇങ്ങനെയൊരു ആശംസ നൽകിയിട്ടില്ലെന്നും അതുകൊണ്ടാണ് കരഞ്ഞുപോയതെന്നും രാമു പറഞ്ഞതായി കനിഹ ഫെയ്സ്ബുക്കില്‍ കുറിച്ചു.

താൻ ഒരു സുഖസൗകര്യങ്ങളും ആഗ്രഹിച്ചിട്ടില്ല ആർക്കു വേണ്ടി ജോലി ചെയ്യുന്നോ അവരിൽ നിന്ന് കുറച്ചു മനുഷ്യത്വമാണ് പ്രതീക്ഷിക്കുന്നത് എന്നാൽ സ്നേഹമോ മനുഷ്യത്വപരമായ പെരുമാറ്റമോ വളരെ അപൂർവമായേ കിട്ടാറുള്ളു എന്നും രാമു പറഞ്ഞതായി താരം പറയുന്നു. തന്റെ കണ്ണിൽ രാമുവാണ് യഥാർത്ഥ ഹീറോയെന്നാണ് കനിഹ ഫെയ്സ്ബുക്കില്‍ കുറിച്ചു.

താരത്തിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണിപ്പോല്‍ സോഷ്യല്‍ മീഡിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News