ബിഹാറില്‍ ലീഡ് ഉയര്‍ത്തി എന്‍ഡിഎ; നേട്ടമുണ്ടാക്കി ഇടതുപാര്‍ട്ടികള്‍; മത്സരിച്ച 29 സീറ്റുകളില്‍ 19 ഇടത്തും ലീഡ്

ബിഹാര്‍ തെരഞ്ഞെടുപ്പിന്‍റെ ഫലസൂചനകള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന തിരിച്ചടി മറികടന്ന് ലീഡ് നിലയില്‍ മുന്നേറ്റമുണ്ടാക്കി എന്‍ഡിഎ സഖ്യം 130 സീറ്റാണ് നിലവില്‍ എന്‍ഡിഎയുടെ ലീഡ് മഹാസഖ്യം ലീഡ് 102 ലേക്ക് താ‍ഴ്ന്നിരിക്കുന്നു.

എന്‍ഡിഎയില്‍ നിലവിലെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയായ ജെഡിയുവിന് വലിയ തിരിച്ചടി ഉണ്ടായപ്പോള്‍ ബിജെപിയാണ് നേട്ടമുണ്ടാക്കിയത്. സഖ്യമായി മത്സരിക്കുമ്പോ‍ഴും ജെഡിയുവിനെ ഹൈജാക്ക് ചെയ്യാനുള്ള ബിജെപിയുടെ ഫലങ്ങള്‍ വിജയിച്ചുവെന്ന് വേണം മനസിലാക്കാന്‍.

അതേസമയം മഹാസഖ്യം പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കിയില്ലെങ്കിലും ഇടത് പാര്‍ട്ടികള്‍ പ്രതീക്ഷയ്ക്കും അപ്പുറത്തെ മുന്നേറ്റമുണ്ടാക്കുന്നതായാണ് ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.

29 ഇടങ്ങളില്‍ മത്സരിച്ച ഇടതുപക്ഷം 19 ഇടങ്ങളിലും ലീഡ് തുടരുന്നതായാണ് ലഭിക്കുന്ന വിവരങ്ങള്‍ സിപിഐഎംഎല്‍ 14 സീറ്റിലും സിപിഐഎം രണ്ട് സീറ്റിലും സിപിഐ മൂന്ന് സീറ്റുകളിലുമാണ് മുന്നേറ്റം തുടരുന്നത്. 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 18 ഇടങ്ങളില്‍ മാത്രമാണ് മുന്നേറ്റമുണ്ടാക്കാന്‍ ക‍ഴിയുന്നത്.

243 മണ്ഡലങ്ങളിലെയും ഫലസൂചനകള്‍ പുറത്തുവരുമ്പോ‍ഴാണ് എന്‍ഡിഎയ്ക്ക് 127 സീറ്റകളുടെ ലീഡ് പിടിക്കാന്‍ ക‍ഴിഞ്ഞിരിക്കുന്നതെന്നത് ബിഹാര്‍ എന്‍ഡിഎയ്ക്ക് ഒരു അവസരം കൂടി നല്‍കുന്നുവെന്നതാണ് മനസിലാക്കേണ്ടിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News