ചുവപ്പ് പടരുന്ന ബിഹാര്‍ ഗ്രാമങ്ങള്‍; തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തി ഇടതുപാര്‍ട്ടികള്‍

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മഹാസഖ്യത്തിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇടതുപാര്‍ട്ടികള്‍ പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് നടത്തിയത്.

ബിഹാര്‍ ഗ്രാമങ്ങള്‍ ഇടതുപാര്‍ട്ടികളെ പിന്‍തുണയ്ക്കുന്നുവെന്ന് വേണം ബിഹാറില്‍ നിന്ന് വരുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്തുമ്പോള്‍ മനസിലാക്കാന്‍ 2015 ല്‍ 3 സീറ്റുകളിലാണ് ഇടതുപാര്‍ട്ടികള്‍ക്ക് ലഭിച്ചിരുന്നത്.

എന്നാല്‍ നിലവില്‍ 29 സീറ്റുകളില്‍ മത്സരിച്ച ഇടതുപാര്‍ട്ടികള്‍ 19 ഇടങ്ങളിലും ലീഡ് ചെയ്യുന്നുവെന്നതും തുടക്കം മുതല്‍ ഈ ലീഡ് നിലനിര്‍ത്തിക്കൊണ്ടുപോവാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് സാധിച്ചുവെന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ബിഹാറില്‍ ഉണ്ടായത്70 സീറ്റുകളില്‍ 20 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് പിടിക്കാന്‍ കഴിയുന്നത്. ഇടതുപാര്‍ട്ടികളില്‍ 19 ഇടങ്ങളില്‍ മത്സരിച്ച സിപിഐഎംഎല്‍ 14 ഇടങ്ങളില്‍ ലീഡ് ചെയ്യുകയാണ്.

നാല് ഇടങ്ങളില്‍ മത്സരിച്ച സിപിഐഎം രണ്ട് ഇടങ്ങളിലും ആറ് ഇടങ്ങളില്‍ മത്സരിച്ച സിപിഐ മൂന്ന് ഇടങ്ങളിലും ലീഡ് ചെയ്യുന്നുവെന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരം.

ഇടതുപാര്‍ട്ടികള്‍ ലീഡ് ചെയ്യുന്ന മണ്ഡലങ്ങള്‍

സിപിഐഎംഎല്‍

അഗിയോണ്‍
അരാഹ്
ആര്‍വാള്‍
ബല്‍റാംപൂര്‍
ഘോസി
പാലിഗഞ്ച്
ദംറോണ്‍
തരാരി
ദരൗലി
ദരൗന്ത
സിരാദെ
വരിസ്‌നഗര്‍
ബല്‍റാംപൂര്‍
കാരക്കട്ട്

സിപിഐഎം

ബിഭൂതിപൂര്‍
മാഞ്ചി

സിപിഐ

തെഗ്ര
ഭക്രി
ബച്വാര

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here