ഒന്ന് ചിരിക്കു എന്ന ഹാപ്പി സോങ്ങുമായി വിധു പ്രതാപ് എത്തുന്നു; ഇന്ന് വൈകിട്ട് 5 മണിക്ക്: ജഗതി ശ്രീകുമാർ അടക്കം ഒട്ടേറെ താരങ്ങളുടെ എഫ് ബി പേജിലൂടെ ഒന്ന് ചിരിക്കൂ …

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ഗായകൻ വിധുപ്രതാപ് സംഗീത സംവിധാനം നിർവഹിക്കുന്ന “ഒന്ന് ചിരിക്കൂ” എന്ന ഗാനം ഇന്ന് വൈകിട്ട് 5 മണിക്ക് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേക്ക്. നിരവധി ശ്രദ്ധേയ ഗാനങ്ങളിലൂടെയും നല്ല ഇടപെടലുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടഗായകനായി മാറിയ വിധു ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്നത് ഒരു ഹാപ്പി സോങ്ങ് ആയിരിക്കും എന്നാണ് ടാഗ്‌ലൈൻ സൂചിപ്പിക്കുന്നത്.

ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന വിധുവിന്റേയും ഭാര്യ ദീപ്തിയുടെയും യൂട്യൂബ് വിഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.മുൻപ് ടിക്‌ടോക് വിഡിയോകളും കവർ ഗാനങ്ങളുമായിരുന്നെങ്കിൽ ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനം എന്നത് കൗതുകം കൂട്ടുന്നു.എന്ത് തരം സന്തോഷമാണ് “ഒന്ന് ചിരിക്കൂ” എന്ന ഗാനത്തിലൂടെ  വിധു പകർന്നു നൽകുക എന്ന് ഇന്ന് അഞ്ചു മണിക്ക് അറിയാം.

നിറഞ്ഞ ചിരികളും സന്തോഷവും മലയാളിക്ക് സമ്മാനിച്ച ഒരു കൂട്ടം താരങ്ങളുടെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് “ഒന്ന് ചിരിക്കൂ” നമ്മളിലേക്ക് എത്തുക.ജഗതി ശ്രീകുമാർ ആണ് അതിൽ എടുത്തു പറയേണ്ട താരം.ഒപ്പം ഇന്നസെൻറ് ,ഇന്ദ്രൻസ്,ഹരിശ്രീ അശോകൻ,സലിം കുമാർ ,അജു വർഗീസ് രമേശ് പിഷാരടി എന്നിവരുടെ ഫെയ്‌സ് ബുക്ക്പേജിലൂടെയും “ഒന്ന് ചിരിക്കൂ എത്തും.കാത്തിരിക്കാം വിധു പ്രതാപിന്റെ ഒന്ന് ചിരിക്കൂ എന്ന ഗാനത്തിനായി ഇന്ന് വൈകിട്ട് 5 മണിക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here