മഞ്ചിയില്‍ സിപിഐഎം സ്ഥാനാര്‍ഥി 6000 വോട്ടുകള്‍ക്ക് മുന്നില്‍

പട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചി മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ഥി മികച്ച ലീഡോടെ മുന്നില്‍.

ഡോ. സത്യേന്ദ്ര യാദവ് ആണ് ലീഡ് ചെയ്യുന്നത്. മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സിപിഐഎമ്മിന് ഇപ്പോള്‍ 11,887 വോട്ടുകളാണ് ഉള്ളത്. എന്‍ഡിഎയിലെ ജെഡിയു സ്ഥാനാര്‍ഥിക്ക് 5464 വോട്ടുകള്‍.

ഏഴ് റൗണ്ടുകളാണ് വോട്ടെണ്ണല്‍ കഴിഞ്ഞത്. രണ്ടാം റൗണ്ടില്‍ ഒഴികെ എല്ലാത്തിലും സത്യേന്ദ്ര യാദവ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here