സീറ്റുകള്‍ കൂടിയാലും കുറഞ്ഞാലും നിതീഷ് തന്നെ മുഖ്യമന്ത്രി; ജെഡിയു

പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നേറ്റത്തിന് പിന്നാലെ പ്രതികരണവുമായി ജെഡിയു.

സീറ്റുകള്‍ കൂടിയാലും കുറഞ്ഞാലും നിതീഷ് കുമാര്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ജെഡിയു വക്താവ് കെ.സി. ത്യാഗി പറഞ്ഞു.
ബിഹാറില്‍ നിതീഷിന്റെ നേതൃത്വത്തിനു കീഴിലാണ് എന്‍ഡിഎ എന്ന് നരേന്ദ്രമോദി പറഞ്ഞിട്ടുണ്ടെന്നും ത്യാഗി പറഞ്ഞു.

അതേസമയം, എട്ട് മണിക്ക് തുടങ്ങിയ ബിഹാര്‍ വോട്ടെണ്ണല്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ വൈകുന്നത്. . വോട്ടെണ്ണല്‍ വൈകുന്നതിനാല്‍ അന്തിമഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

അന്തിമ ഫലം രാത്രി വൈകിയോടെ മാത്രമേ പുറത്തുവരു. നാലില്‍ ഒന്ന് വോട്ടുകള്‍ മാത്രമേ എണ്ണിതീര്‍ന്നിട്ടുള്ളു എന്ന് ബീഹാര്‍ ചീഫ് ഇലക്ട്റല്‍ ഓഫീസര്‍ ശ്രീനിവാസ് അറിയിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു വോട്ടെണ്ണല്‍ നടക്കുന്നതിനാലാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ വൈകുന്നതെന്നും ബീഹാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News