ശോഭ സുരേന്ദ്രന്റെ പരാതി; സുരേന്ദ്രനെ അതൃപ്തി അറിയിച്ച് ദേശീയനേതൃത്വം

സംസ്ഥാന ബിജെപിയിലെ വിഭാഗീയതയില്‍ കെ സുരേന്ദ്രനെ അതൃപ്തി അറിയിച്ച് ദേശീയ നേതൃത്വം. ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ നല്‍കിയ പരാതിയിലാണ് സുരേന്ദ്രനെ നേതൃത്വം വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ തന്നെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ശരിയല്ലെന്ന് സുരേന്ദ്രനോട് ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു.

മുതിര്‍ന്ന നേതാക്കളെയും എതിര്‍ വിഭാഗം നേതാക്കളെയും മുന്‍ നിരയില്‍ നിന്ന് ഒഴിവാക്കാന്‍ കെ സുരേന്ദ്രന്‍ ശ്രമിക്കുന്നു എന്ന് കാണിച്ച് ശോഭ സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചിരുന്നു. സംസ്ഥാന ആര്‍ എസ് എസ് നേതൃത്വവും സുരേന്ദ്രന് താക്കീത് നല്‍കി. ഇതിന് തൊട്ട് പിന്നാലെയാണ് വിഷയത്തിലെ ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍.

പാര്‍ടിയുടെ പോക്കില്‍ കെ സുരേന്ദ്രനെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ അതൃപ്തി അറിയിച്ചു. സംസ്ഥാന അധ്യക്ഷന്‍ തന്നെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ശരിയല്ലെന്ന് കെ സുരേന്ദ്രനോട് ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ വ്യക്തമാക്കി.

തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ചെറിയ വിജയ സാധ്യതകളെ പോലും ബാധിക്കും വിധത്തിലേക്ക് സംസ്ഥാന തലത്തില്‍ തമ്മില്ലടി രൂക്ഷമായെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അസംതൃപ്തി പ്രകടിപ്പിച്ച നേതാക്കളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കാന്‍ സുരേന്ദ്രന്‍ തയ്യാറാവണമെന്നും നദ്ദ നിര്‍ദേശം നല്‍കി. ദേശീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട കെ സുരേന്ദ്രന്‍ എന്നാല്‍ വിഭാഗീയതയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറായില്ല.

തദ്ദേശ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ ദേശീയ അധ്യക്ഷന്‍ അറിയിക്കാന്‍ വേണ്ടി മാത്രമാണ് ദില്ലിക്ക് വന്നതെന്നായിരുന്നു
സുരേന്ദ്രന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News