സന്തോഷ് മാധവനില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത പാടത്ത് നെല്‍കൃഷിയ്ക്ക് അനുമതി

വിവാദ സന്ന്യാസി സന്തോഷ് മാധവനില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത പാടത്ത് നെല്‍കൃഷിയ്ക്ക് അനുമതി. കൊച്ചി പുത്തന്‍വേലിക്കരയിലുള്ള 95 ഏക്കര്‍ സ്ഥലത്താണ് വിത്തിറക്കുന്നത്. വര്‍ഷങ്ങളായി തരിശായി കിടക്കുകയായിരുന്നു പാടശേഖരം.

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ് ഇവിടെ നെല്ല് വിതയ്ക്കുന്നത്. കളക്ടര്‍ എസ് സുഹാസ് ആണ് ഇതുസംബന്ധിച്ച് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് അനുമതി നല്‍കിയത്. കൃഷിക്ക് അനുയോജ്യമാണെന്ന് തഹസില്‍ദാരും റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് കളക്ടര്‍ ഇതുസംബന്ധിച്ച് അനുമതി നല്‍കിയത്. ഒരു വര്‍ഷത്തേക്കാണ് ഇപ്പോള്‍ അനുവാദം നല്‍കിയിരിക്കുന്നത്.

ഒരു കാലത്ത് പഞ്ചായത്തിന്റെ നെല്ലറയായിരുന്നു ഈ പാടശേഖരം. നിലവില്‍ തരിശായിക്കിടക്കുന്ന സ്ഥലത്ത് കൃഷി ചെയ്യാന്‍ അനുവദിക്കണമെന്ന് പഞ്ചായത്തും പാടശേഖര സമിതികളും ആവശ്യപ്പെടുകയായിരുന്നു.

ബംഗളൂരുവിലെ ബിഎം ജയശങ്കര്‍ ആദര്‍ശ് പ്രൈം പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമി സന്തോഷ് മാധവനെതിരായ കേസ് നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News