
ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മറുപടിയുമായി മന്ത്രി കെ.ടി ജലീല്‍. തന്‍റെ പ്രബന്ധം ഡിസി ബുക്ക്സും ചിന്താ പബ്ലിക്കേഷനും പ്രസിധീകരിച്ചിട്ടുണ്ടെന്നും ആര്‍ക്കുവേണമെങ്കിലും ഇത് പരിശോധിക്കാമെന്നും മന്ത്രി ഫെയിസ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചു
ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തിനാണ് മന്ത്രി കെ.ടി ജലീല്‍ മറുപടി പറയുന്നത്. തന്‍റെ ഗവേഷണ പ്രബന്ധത്തിന്‍റെ ഇംഗ്ലീഷ് മലയാളം കോപ്പികള്‍ പുറത്തിറക്കിയിട്ടുണ്ട്. ആര്‍ക്കു വേണമെങ്കിലും വായിക്കാം. വിദഗ്ധ സംഘമാണ് തന്‍റെ പ്രബന്ധത്തിന് 15 വര്‍ഷം മുന്‍പ് മൂല്യ നിര്‍ണയം നടത്തിയത്. അന്ന് കേരളത്തില്‍ യുഡി.എഫ് സര്‍ക്കാരായിരുന്നു. ചരിത്ര ഗവേഷണത്തില്‍ പൂര്‍വ്വ പഠനങ്ങള്‍ ശേഖരിക്കാറുണ്ട്.
വിഷയത്തില്‍ കൃത്യമായ പഠനം നടത്തിയാണ് പ്രബന്ധം തയ്യാറാക്കിയത്. വലിയ പ്രബന്ധങ്ങളില്‍ ചെറിയ ചില അക്ഷരതെറ്റുകളോ വ്യാകരണ പിശകുകളോ ഉണ്ടാകുന്നത് സ്വാഭാവികമാണ്.
ഏതാനും സ്ഥലങ്ങളില്‍ വന്ന അത്തരം തെറ്റുകള്‍ പ്രസിദ്ധീകരണ സമയത്ത് തിരുത്താനാണ് മൂല്യനിര്‍ണേതാക്കള്‍ പറയാറുള്ളത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തകരുന്നതിനാലാണ് പുതിയ ആരോപണവുമായി ശത്രുക്കള്‍ രംഗത്തു വരുന്നതെന്നും മന്ത്രി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here