സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ 16ന് എല്‍ഡിഎഫ് പ്രതിഷേധം

സംസ്ഥാന ഭരണം അട്ടി മറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ എല്‍ ഡി എഫ് പ്രതിഷേധം സംഘടിപ്പിക്കും. ഈ മാസം 16ന് ബൂത്ത് കേന്ദ്രങ്ങളിലായിരിക്കും പ്രതിഷേധ പരിപാടി. ഇന്ന് ചേര്‍ന്ന എല്‍ ഡി എഫ് യോഗത്തിലാണ് തീരുമാനം.

കേരളാ കോണ്‍ഗ്രസ് മാണിവിഭാഗം എല്‍ഡിഎഫില്‍ എത്തിയതിന് ശേഷം ചേര്‍ന്ന ആദ്യയോഗമാണ് ഇന്ന് നടന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

ഈ മാസം 16ന് ബൂത്ത് കേന്ദ്രങ്ങളിലായിരിക്കും പ്രതിഷേധ പരിപാടി. ഇരുപത്തി അയ്യായിരം കേന്ദ്രങ്ങളിലായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന പരിപാടിയില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും. മാന്യമായ അന്വേഷണത്തെ സ്വാഗതം ചെയ്യുമെന്നും എന്നാല്‍ അന്വേഷണത്തിന്റെ പേരില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ നോക്കിയിരിക്കാനാകില്ലെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമായിരിക്കും എല്‍ ഡി എഫിന് ഉണ്ടാവുകയെന്നും തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കാന്‍ ഈ മാസം 17ന് എല്‍ ഡി എഫ് ഉപസമിതി ചേരുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News